Headlines

യുഎഇയില്‍ ഭൂചലനം, ആശങ്ക വേണ്ടെന്ന് അധികൃതര്‍

അബുദാബി: യു എ ഇയില്‍ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ നാഷണല്‍ സെയ്സ്മിക് നെറ്റ്വര്‍ക്ക് സ്റ്റേഷനുകള്‍ പ്രകാരം 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അല്‍ ഫുജൈറയിലെ ദിബ്ബയിലെ അല്‍ റഹീബ് മേഖലയില്‍ രാത്രി 10.27 ന് ഭൂചലനം അനുഭവപ്പെട്ടത് എന്നും അധികൃതര്‍ അറിയിച്ചു. 5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രകമ്പനം. എമിറേറ്റ് നിവാസികള്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും പ്രദേശത്തെ ബാധിച്ചില്ല എന്ന് എന്‍ സി എം…

Read More

ഇന്ന് ശ്രീകൃഷ്ണജന്മാഷ്‌ടമി

ശ്രീകൃഷ്ണജന്മാഷ്‌ടമി ഹിന്ദുമതത്തിലുള്ള ഒരു പ്രധാന ഉത്സവമാണ്, ഈ ഉത്സവം ശ്രീകൃഷ്ണന്റെ ജനനദിനമായി ആഘോഷിക്കുന്നു. കൃഷ്ണന്റെ ജനനം, ദുഷ്ടന്മാരെ നശിപ്പിച്ച് സത്യവും ധർമവും സ്ഥാപിക്കാനാണ്. കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഈ ഉത്സവം വളരെ ഭക്തിപൂർവം ആചരിക്കുന്നു. കൃഷ്ണന്റെ ജനനകഥ പൂരം, അനന്തകഥകൾ, ബാലലീലകൾ എന്നിവ എല്ലാം ജന്മാഷ്‌ടമിയുടെ ഭാഗമായി പാട്ടുകൾ, നാടോടി കഥകൾ, പൂജകൾ, നൃത്തനാട്യങ്ങൾ എന്നിവ വഴി അവതരിപ്പിക്കുന്നു. വേദികളിൽ കൃഷ്ണന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ നാടക രൂപത്തിൽ അവതരിപ്പിക്കുന്നത് ജന്മാഷ്‌ടമിയുടെ ഒരു പ്രധാന ഭാഗമാണ്….

Read More

    മുടിയുടെ അറ്റം പിളരുന്നുണ്ടോ…? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ….

    പ്രോട്ടീനുകളാല്‍ സമൃദ്ധമായ മുട്ട മുടിയുടെ ആരോഗ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മുട്ടയുടെ വെള്ളയെടുത്ത് ഒലിവ് ഓയിലുമായി ചേര്‍ക്കുക. ശേഷം പേസ്റ്റ് രൂപത്തിലാക്കി ശിരോചര്‍മത്തിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. പതിനഞ്ച് ഇരുപതു മിനിറ്റുകള്‍ക്ക് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആന്റി ഓക്‌സിഡന്റും ന്യൂട്രിയന്‍സും ധാരാളമുള്ള തേനും വരണ്ട് അറ്റം പിളരുന്ന മുടിക്ക് പരിഹാരമാണ്. തേന്‍ വെറും വെള്ളവുമായി ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും ഒലിവ് ഓയിലുമായി ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്. തേനും ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയും ചേര്‍ത്തു പുരട്ടുന്നതും…

    Read More
    Monsoon Rain

    പല സംസ്ഥാനങ്ങളിലും കനത്ത മഴ: വെള്ളക്കെട്ട്, ജാഗ്രതാനിർദേശം

    ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷം. പഞ്ചാബ്, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ്. കർണാടകയിൽ ബെംഗളൂരു നഗരത്തിലും കനത്ത മഴ പെയ്തു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അരുണാചൽപ്രദേശ്, അസം, മേഘാലയ, മണിപ്പുർ, നാഗാലാൻഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ 20 പേർ മഴക്കെടുതി മൂലം മരണപ്പെട്ടതായാണ് വിവരം. ഡൽഹിയിൽ ഇടിമിന്നലോടു കൂടിയുള്ള മഴമുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ…

    Read More

    ഫേസ്‌വാഷുകളിൽ തലച്ചോറിനെ ബാധിക്കുന്ന രാസവസ്‌തു; ജീവന് പോലും ആപത്ത്

    പ്രകൃതിദത്തമെന്നും പരിസ്ഥിതി സൗഹൃദമെന്നും അറിയപ്പെടുന്ന ജനപ്രിയ ഫേസ് ക്രീം, ഫേസ് വാഷ് ബ്രാൻഡുകളിൽപ്പോലും തലച്ചോർ കോശങ്ങളെയടക്കം ഹാനികരമായി ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് കണ്ടെത്തൽ. കൊച്ചി സർവകലാശാല സ്കൂൾ ഒഫ് എൻവയൺമെന്റൽ സ്റ്റഡീസിലെ ഗവേഷകരാണ് കാൻസർ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുൾപ്പെടെ കാരണമാകുന്ന പ്ലാസ്റ്റിക് സൂക്ഷ്മാംശം കണ്ടെത്തിയത്. ഇന്ത്യയിൽ ലഭ്യമായ 45 ഇനം ഫേസ്‌വാഷ്, ഫേസ് സ്ക്രബ്, ഷവർ ജെൽ, ബോഡി സ്ക്രബ് ബ്രാൻഡുകളിൽ 49.12 ശതമാനത്തിലും മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് വ്യക്തമായി. വിദേശനിർമ്മിത ബ്രാൻഡുകളും ഇതിലുൾപ്പെടും. എന്നാൽ ഉത്പന്നങ്ങളുടെ ലേബലിൽ…

    Read More