കുഞ്ഞുങ്ങളെ മൊബൈൽ ഫോൺ ഉപയോഗം ബാധിക്കുന്നത് ഏതെല്ലാംവിധത്തിൽ ? നിയന്ത്രിക്കുന്നതെങ്ങനെ?

Mobile Phone Addiction

ഇന്ന് കൈക്കുഞ്ഞുങ്ങൾക്ക് പോലും ഒരു കളിപ്പാട്ടത്തിന് സമാനമായി നൽകുന്നത് മൊബൈൽ ഫോണാണ്. ഈ പ്രവണത കുട്ടികളുടെ വികാസത്തെയും വൈകാരികതയെയും സാരമായി ബാധിക്കുന്നു. പലപ്പോഴും കുട്ടികളുടെ ലോകം അതിൽ മാത്രമായി ഒതുങ്ങി പോകുന്നതായും കാണാം. കുട്ടികളുടെ ചിന്തകളിലും പ്രവർത്തികളിലും വരെ മൊബൈൽ ദൃശ്യങ്ങൾ സ്വാധീനം ചെലുത്തുന്നു. കുഞ്ഞുങ്ങൾ അടങ്ങിയിരിക്കാനും ബഹളമുണ്ടാക്കാതിരിക്കാനും മറ്റുമായി രക്ഷിതാക്കളോ കുഞ്ഞിനെ പരിപാലിക്കുന്ന മറ്റുള്ളവരോ കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോൺ നൽകുകയും ഇത് തുടരുമ്പോൾ ആസക്തിയായി മാറുകയും ചെയ്യുന്നു. ഇത്തരം ശീലങ്ങൾ പിന്നീട് കുഞ്ഞുങ്ങളുടെ സ്വഭാവത്തെയും പ്രവർത്തികളെയും പ്രതികൂലമായി ബാധിക്കുന്നു. കുഞ്ഞുങ്ങളിലെ ഇത്തരം മാറ്റങ്ങൾക്ക് പൂർണ ഉത്തരവാദിത്വം രക്ഷിതാക്കൾക്കാണ്.

കുഞ്ഞുങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ

  • പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.
  • തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.
  • കുട്ടികൾ കള്ളം പറയാനുള്ള പ്രവണത കൂടുന്നു.
  • മാനസികാരോഗ്യത്തെ ബാധിക്കുന്നു (വിഷാദം, ഉൽക്കണ്ഠ എന്നിവ ഉണ്ടാകുന്നു.
  • ഉറക്കമില്ലായ്മ
  • മറ്റുള്ളവരുമായി ഇടപെടാൻ താല്പര്യക്കുറവ് കാണിക്കുന്നു.
  • കുഞ്ഞുങ്ങൾ ഹൈപ്പർ ആക്റ്റീവ് ആക്കുന്നു.
  • ഒരു കളിപ്പാട്ടം എന്ന രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു.
  • ശ്രദ്ധക്കുറവും താല്പര്യമില്ലായ്മയും പ്രകടമാകുന്നു.
  • ഒരു കളിപ്പാട്ടം എന്നപോലെ കുഞ്ഞുങ്ങൾക്ക് അവർ ആവശ്യപ്പെടുമ്പോഴോ അവർ അടങ്ങി ഒരു സ്ഥലത്ത് ഇരിക്കാനായോ മൊബൈൽ ഫോൺ നൽകരുത്.
  • രക്ഷിതാക്കൾ കുട്ടികളുമായിട്ട് ആരോഗ്യകരമായ ഒരു ബന്ധം
  • നിലനിർത്തുന്നതിനോടൊപ്പം ഒന്നിച്ചുള്ള സമയം അവരോട് ഇടപഴകി ബന്ധം സുദൃഢമാക്കാൻ ശ്രമിക്കുക.
  • കുഞ്ഞുങ്ങളുടെ മുമ്പിൽ വച്ച് മാതാപിതാക്കൾ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് അവർക്ക് മാതൃകയാവുക.
  • കുഞ്ഞുങ്ങൾ വിനോദ വൃത്തിയിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക.
  • കുഞ്ഞുങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന
  • കളികൾ ഒഴിവാക്കി ബുദ്ധിവികാസത്തെ വളർത്തുന്ന പസ്സിൽ, സുഡോകു പോലുള്ളവ പരിശീലിപ്പിക്കുക.
  • കുഞ്ഞുങ്ങൾക്ക് കൃത്യമായ ദിനചര്യ ഉണ്ടാക്കുകയും അതിൽ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ സമയം പരമാവധി കുറയ്ക്കുകയും അത് കൃത്യമായി കുട്ടികൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും വേണം.
  • ഭക്ഷണം കഴിക്കുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും മൊബൈൽ ഫോൺ ഉപയോഗം പാടില്ല.
  • കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് ഇരുത്താതെ അവരുടെ ഒപ്പം എപ്പോഴും മുതിർന്നവർ ആരെങ്കിലും ഉണ്ടായിരിക്കണം. ഒറ്റപ്പെടൽ ഉണ്ടാകുമ്പോൾ ഒരു കൂട്ടിന് വേണ്ടിയോ സമയം നീങ്ങാനോ ഒക്കെയായി കുട്ടികൾ മൊബൈൽ ഫോണിനെ ആശ്രയിക്കാൻ സാദ്ധ്യതയുണ്ട്.
  • ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് കുഞ്ഞുങ്ങളെ പരിപാലിച്ചാൽ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നു. അല്ലാത്തപക്ഷം, ഈ ആസക്തി ഒരു രോഗമായി കണ്ട് കുട്ടികളുടെ മനസ്സികാരോഗ്യ വിദ​ഗ്ധന്റെ സഹായം തേടേണ്ടത് അനിവാര്യമാണ്. മാതാപിതാക്കൾ എന്ന നിലയ്ക്ക് നമ്മൾ ചെയ്യുന്ന പ്രവർത്തികൾ കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കി പെരുമാറുക.

(അവലംബം – മാതൃഭൂമി ഓൺലൈൻ)

Leave a Reply

Your email address will not be published. Required fields are marked *