സ്വർണവിലയിൽ വൻ കുതിപ്പ്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഓരോ ദിവസവും പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് സ്വര്‍ണം. അതുകൊണ്ടുതന്നെ റെക്കോര്‍ഡ് വില എന്ന് പറയുന്നതില്‍ കാര്യമില്ല. ഇന്ന് പവന് 480 രൂപ വര്‍ധിച്ചു. അന്തര്‍ദേശീയ വിപണിയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തിലും വന്‍ മുന്നേറ്റം കാണുന്നത്. സ്വര്‍ണവില കൂടുന്നതില്‍ മധ്യേഷ്യക്ക് മുഖ്യ പങ്കുണ്ട്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ വില 53360 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 3000 രൂപയിലധികം വര്‍ധിച്ചിരിക്കുകയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ എപ്പോള്‍ സ്വര്‍ണം വാങ്ങിയാലും…