/ Sep 17, 2024

NE

News Elementor

എന്തുകൊണ്ടാണ് യുവതലമുറ പെട്ടെന്ന് വൃദ്ധരാകുന്നത് ?

Table of Content

ഇന്നത്തെ കാലഘട്ടത്തിന്റെ ഗതി മാറ്റുന്നവരാണ് ജെൻ ഇസെഡ് ജനറേഷനിലുള്ളവർ. സമൂഹത്തിലും രാഷ്ട്രീയത്തിലും സിനിമാ, തൊഴിൽ തുടങ്ങി എല്ലാമേഖലകളിലും തങ്ങളുടേതായ മുദ്ര പതിപ്പിക്കുന്നവരാണിവർ. എല്ലാ കാര്യങ്ങളിലും തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാൻ ഇവർ മടികാണിക്കാറില്ല. എന്നാൽ ആരാണീ ജെൻ ഇസെഡ് എന്നറിയാമോ? 1996നും 2010നും ഇടയിൽ ജനിച്ചവരെയാണ് ജെൻ ഇസെഡ് എന്ന് വിളിക്കുന്നത്. ഇവർക്ക് തൊട്ടുമുന്നെയുള്ള തലമുറയാണ് മില്ലെനിയൽസ്. 1981നും 1996നും ഇടയിൽ ജനിച്ചവരാണിവർ.ട്രോളുകളിലും മീമുകളും ഒക്കെ നമ്മൾ സ്ഥിരമായി കേൾക്കുന്ന ഒരു വാക്കാണ് 90സ് കിഡ്‌സ്. 90കളിൽ ജനിച്ച ഇവരിൽ മിക്കവരും മുപ്പതിനോട് അടുക്കുന്നവരാണ്. മുതി‌ർന്നവർ ആയെന്നും പ്രായമായെന്നുമൊക്കെ 90സ്‌ കിഡ്‌സിനെ പലരും കളിയാക്കാറുണ്ട്. എന്നാൽ ശരിക്കും പ്രായമാകുന്നത് ഇക്കൂട്ടർക്കല്ല എന്നാണ് സമൂഹമാദ്ധ്യമത്തിലെ പുതിയ ചർച്ച. ജെൻ ഇസെഡ് തലമുറ പെട്ടെന്ന് വൃദ്ധരാകുന്നുവെന്നാണ് സമൂഹമാദ്ധ്യമത്തിലെ ചൂടൻ ചർച്ച. തങ്ങളുടെ യഥാർത്ഥ വയസിനേക്കാൾ പ്രായം തോന്നിക്കുന്നുവെന്നാണ് ജെൻ ഇസെഡ് തന്നെ സാക്ഷ്യപ്പെടുത്തുന്നത്. എന്നാലിതിൽ എത്രമാത്രം സത്യമുണ്ടെന്നറിയാം.

ചർച്ചകളുടെ തുടക്കം
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ജോ‌ർദാൻ ഹോലെറ്റാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ജെൻ ഇസെഡ് ആയ ഇയാൾ സ്വന്തം അനുഭവം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് വൈറലാവുകയായിരുന്നു. ഏഴ് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുകളാണ് സമൂഹമാദ്ധ്യമത്തിൽ ജോ‌ർദാനുള്ളത്.പൊതുമദ്ധ്യത്തിൽ മാതാവിനോടൊപ്പം നിൽക്കുമ്പോൾ ആളുകൾ തന്നെ സഹോദരനായി തെറ്റിദ്ധരിക്കാറുണ്ടെന്ന് ജോ‌ർദാൻ പറയുന്നു. കുടുംബത്തോടൊപ്പം സമയം ചെലവിടാൻ പോകുന്നുവെന്ന് പറയുമ്പോൾ മക്കളുമൊത്ത് ചെലവഴിക്കാൻ പോകുന്നുവെന്നാണ് ആളുകൾ കരുതുന്നതെന്നും 26കാരനായ ജോർദാൻ പങ്കുവച്ചു.

വിദഗ്ദ്ധർ പറയുന്നത്
ഹോർമോൺ വ്യതിയാനങ്ങൾ, സെൻസിറ്റിവിറ്റി മാറ്റങ്ങൾ, പേശികളുടെയും എല്ലുകളുടെയും ബലക്കുറവ്, അവയവങ്ങളുടെ പ്രവർത്തനങ്ങൾ തകരാറിലാവുക തുടങ്ങിയവയാണ് പ്രായമാകുന്നതിന്റെ ശാരീരിക ലക്ഷണങ്ങളായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ജെൻ ഇസെഡ് വേഗത്തിൽ പ്രായമാകുന്നുവെന്നത് ഒരുപരിധിവരെ ശരിയാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇതിന് ചില കാരണങ്ങളും ഇവർ വ്യക്തമാക്കുന്നു.

പലവിധ ഉത്‌പനന്ങ്ങളുടെ അമിതമായ ഉപയോഗം
ചർമ്മസംരക്ഷണത്തെക്കുറിച്ച് മികച്ച അവബോധമുള്ളവരാണ് ഈ വിഭാഗത്തിൽപ്പെടുന്നവർ. എന്നാൽ പലപ്പോഴും ചർമ്മസംരക്ഷണം അമിതമാകാറുമുണ്ട്. സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ സൗന്ദര്യ ഉത്‌പന്നങ്ങളും ഇവർ പരീക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഈ പ്രവണത മില്ലെനിയൽസിലും കാണുന്നുണ്ടെങ്കിലും ദോഷകരമായി കാണുന്നത് ജെൻ സെഡുകാരിലാണ്. ആവശ്യത്തിലധികം ക്രീമുകളും മറ്റും ഉപയോഗിക്കുന്നത് ചർമ്മത്തിന് ദോഷകരമായി ഭവിക്കുകയും പ്രായാധിക്യം തോന്നിപ്പിക്കുകയും ചെയ്യുന്നു. ജിമ്മുകളിലും ഹെൽത്ത് ക്ളബുകളിലും മറ്റും പോയി ശരീരസൗന്ദര്യം വർദ്ധിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ജെൻ ഇസെഡ് തലമുറയിലുള്ളവർ. എന്നാൽ മസിലുകൾ വേഗത്തിൽ പെരുപ്പിക്കാനും മറ്റുമായി ഇവർ ഉപയോഗിക്കുന്ന സ്റ്റിറോയിഡുകളും ഹോർമോണുകളും മറ്റും അമിതമാകുന്നതും പ്രായക്കൂടുതൽ തോന്നിപ്പിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

മദ്യം, സിഗരറ്റ് എന്നിവയുടെ ഉപയോഗം
ഇന്നത്തെകാലത്ത് എട്ടും ഒൻപതും വയസിൽതന്നെ കുട്ടികൾ അകാല യൗവനത്തിലെത്തുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചെറുപ്രായത്തിലെ തന്നെ അമിതമായി സിഗരറ്റ് വലിക്കുന്നതും മദ്യപിക്കുന്നതും ജങ്ക് ഫുഡുകളും കൂടുതലായി കഴിക്കുന്നതും നേരത്തെ തന്നെ പ്രായമാകുന്നതിലേയ്ക്ക് നയിക്കുന്നു. ഇത് വളരെയധികം ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ പിസിഒഡി, പിസിഒഎസ് തുടങ്ങിയ അവസ്ഥകൾക്കും കാരണമാകുന്നു. ജീവിതശൈലീ വ്യതിയാനങ്ങൾ നേരത്തെ തന്നെ ചർമത്തിൽ ചുളിവുകൾ വീഴുന്നതിലേയ്ക്കും മുടികൊഴിച്ചിൽ, നിറം മങ്ങൽ എന്നിവയ്ക്കും കാരണമാവുന്നു.

മില്ലേനിയലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ജെൻ ഇസെഡ് പുറത്തുനിന്നുള്ള സംസ്കരിച്ച ഭക്ഷണം കൂടുതലായി കഴിക്കുന്നു. ഓൺലൈൻ ഭക്ഷണ ഡെലിവറി വ്യാപകമായതും ജെൻ ഇസെഡ് ഭക്ഷണരീതികളെ തെറ്റായി സ്വാധീനിക്കുന്നു. ജെൻ ഇസെഡിനെ അപേക്ഷിച്ച് മില്ലേനിയൽസ് കൂടുതലായും വീട്ടിലെ ഭക്ഷണം തിരഞ്ഞെടുക്കുന്നുവെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നു.

അമിതമായ മാനസിക സമ്മർദ്ദം
വിഷാദരോഗികളുടെ ഒരു കൂട്ടമാണ് ഇന്നത്തെ പുതുതലമുറയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാൽ മനസിലാകും. പലവിധ കാരണങ്ങളാൽ സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവരാണ് ഇന്നത്തെ തലമുറയിൽ ഏറെപ്പേരും. പ്രണയബന്ധങ്ങളുടെയും വിവാഹബന്ധങ്ങളുടെയും പേരിലുള്ള സമ്മർദ്ദങ്ങൾ, ജോലി സംബന്ധമായതും പഠനസംബന്ധമായതുമായ ഉത്‌കണ്ഠകൾ, വിദേശത്ത് പോകാനുള്ള സ്വപ്നം എന്നിവയൊക്കെ ഇന്നത്തെ തലമുറയുടെ മാനസിക സമ്മർദ്ദത്തിനുള്ള കാരണങ്ങൾ.

ഏറ്റവും സമ്മർദ്ദം അനുഭവിക്കുന്ന തലമുറയാണിത്. 1-10 എന്ന സ്കെയിലിൽ ശരാശരി 6.1 സ്ട്രെസ് ലെവൽ ആണ് ഇവർക്കുള്ളത്. ഈ ഉയർന്ന തലത്തിലുള്ള സമ്മർദ്ദം അകാല വാർദ്ധക്യത്തിൻ്റെ രൂപത്തിൽ ജെൻ ഇസെഡിനെ സ്വാധീനിക്കുകയും ചെയ്യും. സമൂഹമാദ്ധ്യമങ്ങളും ജെൻ ഇസെഡിൽ മാനസിക സമ്മ‌ർദ്ദങ്ങൾ ഉയർത്തുന്നതിൽ പങ്കുവഹിക്കുന്നു. അതിനാൽ തന്നെ സമൂഹമാദ്ധ്യമങ്ങളുടെ അമിത ഉപയോഗം ഒരുപരിധിവരെ അകാല വാർദ്ധ്യകത്തിനുള്ള കാരണമായി മാറുന്നു. – (അവലംബം – കേരളം കൗമുദി ഓൺലൈൻ)

Shyam Ponkunnam

shyam@eshore.in http://www.delhimalayalam.com

Recent News

Trending News

Editor's Picks

മക്കൾ അറസ്റ്റിലായെന്ന് പറഞ്ഞുകൊണ്ട് തട്ടിപ്പുകാർ

പുറംനാടുകളിൽ പഠിക്കുന്ന മക്കൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്ന് വാട്‌സ് ആപ്പ് കാളിലൂടെ അറിയിച്ച് നാട്ടിലുള്ള രക്ഷിതാക്കളെ ഭയപ്പെടുത്തി പണം തട്ടാൻ പുതിയ തന്ത്രവുമായി ഓൺലൈൻ തട്ടിപ്പു സംഘം. മകൻ/മകൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്നും ലക്ഷങ്ങൾ തന്നാൽ കേസ് ഒതുക്കിതീർക്കാമെന്നും പറഞ്ഞാകും വിളിയെത്തുക. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതി വന്നതോടെ തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. മുംബയിൽ ബിരുദത്തിന് പഠിക്കുന്ന യുവാവിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റുചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞ് തൃശൂരിലെ...
Mobile Phone Addiction

കുഞ്ഞുങ്ങളെ മൊബൈൽ ഫോൺ ഉപയോഗം ബാധിക്കുന്നത് ഏതെല്ലാംവിധത്തിൽ ? നിയന്ത്രിക്കുന്നതെങ്ങനെ?

ഇന്ന് കൈക്കുഞ്ഞുങ്ങൾക്ക് പോലും ഒരു കളിപ്പാട്ടത്തിന് സമാനമായി നൽകുന്നത് മൊബൈൽ ഫോണാണ്. ഈ പ്രവണത കുട്ടികളുടെ വികാസത്തെയും വൈകാരികതയെയും സാരമായി ബാധിക്കുന്നു. പലപ്പോഴും കുട്ടികളുടെ ലോകം അതിൽ മാത്രമായി ഒതുങ്ങി പോകുന്നതായും കാണാം.
UK Anti-Immigrant Riot

കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരെ യു.കെയിലെ ജനങ്ങൾ രംഗത്ത്

ലണ്ടൻ: യു.കെയിലെ കുടിയേ​റ്റ വിരുദ്ധ കലാപത്തിനെതിരെ ജനങ്ങൾ തെരുവിൽ. ലണ്ടൻ, ലിവർപൂൾ, ഷെഫീൽഡ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ കഴിഞ്ഞ ദിവസം സമാധാന ആഹ്വാനവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങൾ രംഗത്തെത്തിയതോടെ തീവ്രവലതുപക്ഷ സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന പ്രതിഷേധങ്ങളിൽ കാര്യമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കലാപം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച സൗത്ത് പോർട്ടിൽ മൂന്ന് കുട്ടികൾ കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് യു.കെയിൽ സംഘർഷം ആരംഭിച്ചത്. കൊലപാതകി കുടിയേറ്റക്കാരനാണെന്ന വ്യാജ പ്രചാരണം...

ജപ്പാനിൽ ഭൂചലനം

ടോക്കിയോ: ഇരട്ട ഭൂചലനത്തിലും സുനാമി മുന്നറിയിപ്പിലും വിറച്ച് ജപ്പാൻ. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.12ന് മിയാസാകി പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായി. ഒരു മിനിറ്റിനുള്ളിൽ, 7.1 തീവ്രതയിലെ ചലനവും രേഖപ്പെടുത്തി. തുടർന്ന് ഷികോകു അടക്കം ജപ്പാന്റെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ അധികൃതർ ഒരു മീറ്ററോളം ഉയരത്തിലെ സുനാമിത്തിരകൾക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മിയാസാകിയിൽ 20 സെന്റീമീറ്റർ ഉയരത്തിലെ തിരകൾ റിപ്പോർട്ട് ചെയ്തു. രാത്രിയോടെ മിയാസാകിയിലൊഴികെയുള്ള പ്രദേശങ്ങളിലെ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. ഭൂചലനങ്ങളിൽ കാര്യമായ...
Benefits of Raddish

റാഡിഷിന്റെ പ്രത്യേകതകൾ

ശ​രീ​ര​ത്തി​ന്റെ​ ​പൊ​തു​വെ​യു​ള്ള​ ​രോ​ഗ​ ​പ്ര​തി​രോ​ധ​ശേ​ഷി​ക്ക് ​സ​ഹാ​യ​ക​മാ​യ​ ​റാ​ഡി​ഷ് ​അ​ഥ​വാ​ ​മു​ള്ള​ങ്കി​ക്ക് ​ഹൃ​ദ്റോ​ഗ​ ​പ്ര​തി​രോ​ധ​ത്തി​ൽ​ ​സ​വി​ശേ​ഷ​ ​പ്രാ​ധാ​ന്യ​മു​ണ്ട്. ഇ​തി​ലു​ള്ള​ ​നാ​രു​ക​ളാ​ണ് ​ഹൃ​ദ​യ​ത്തി​ന് ​പ​ട​ച്ച​ട്ട​ ​തീ​ർ​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ലെ​ ​അ​നാ​വ​ശ്യ​ ​കൊ​ഴു​പ്പി​നെ​ ​ഇ​ല്ലാ​താ​ക്കി​ ​കൊ​ള​സ്ട്രോ​ൾ​ ​കു​റ​യ്ക്കു​ക​യാ​ണ് ​ഇ​തി​ന്റെ​ ​മ​റ്റൊ​രു​ ​പ്ര​ത്യേ​ക​ത.​ ​ചീ​ത്ത​ ​കൊ​ള​സ്ട്രോ​ൾ​ ​നി​ല​ ​താ​ഴ്‌ത്തി​ ​ഹൃ​ദ​യാ​രോ​ഗ്യം​ ​സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം​ ​ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​ന​ല്ല​ ​കൊ​ള​സ്ട്രോ​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും​ ​സ​ഹാ​യി​ക്കു​ന്നു​ ​റാ​ഡി​ഷ്. ഹൃ​ദ​യ​ത്തെ​ ​അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​ഭീ​ഷ​ണി​യാ​യ​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​നെ​തി​രെ​ ​പൊ​രു​തി​യും​ ​റാ​ഡി​ഷ് ​ഹൃ​ദ​യ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​ത്തി​ന് ​കാ​വ​ൽ​ ​ഒ​രു​ക്കു​ന്നു.​ ​ഉ​യ​ർ​ന്ന​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​മു​ള്ള​വ​ർ​ക്ക് ​പോ​ലും​ ​നി​ത്യേ​ന​...

കൊവിഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രാസെനേക

കൊവിഷീൽഡ് ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൊവിഡ് വാക്‌‌സിൻ പിൻവലിച്ച് യു.കെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക. മരുന്ന് ആഗോളതലത്തിൽ പിൻവലിക്കാനാണ് നീക്കം. കൊവിഡ് വാക്‌സിന്റെ ഉത്‌പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. വിപണിയിൽ സ്റ്റോക്ക് ഉള്ളവയും പിൻവലിക്കും.

ചാകരക്കാലം ലക്ഷ്യമിട്ടു വ്യാജ പപ്പടം നിർമ്മാതാക്കൾ, ജാഗ്രതൈ!

ഓണക്കാലമാണ്…. വ്യാജന്മാരെ സംബന്ധിച്ച് ചാകരക്കാലവും. സദ്യ മുമ്പിലെത്തുമ്പോൾ പപ്പടത്തിന്റെ രൂപത്തിൽ വ്യാജന്മാരും ഇടംപിടിക്കുന്ന കാലമാണിപ്പോൾ. ഇലയിലുള്ളത് ഉഴുന്നും പപ്പടക്കാരവും ഉപ്പും വെള്ളവും മാത്രം ചേരുന്ന യഥാർത്ഥ പപ്പടമാവണമെന്നില്ല. പപ്പടക്കൂട്ടത്തിൽ വ്യാജന്മാർ അത്രകണ്ട് വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. ഓണക്കാലമായതോടെ വ്യാജ പപ്പടത്തെ കുറിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പും മുന്നറിയിപ്പ് നൽകുന്നുണ്ട്. വ്യാജന്മാർക്കൊപ്പം മെഷീൻ പപ്പടങ്ങളും സജീവമായതോടെ പപ്പട നിർമാണത്തിലെ കുലത്തൊഴിൽ അന്യമാവുകയാണ്. പപ്പടത്തേക്കാൾ വിലയാണ് സാധനങ്ങൾക്ക്. ഇപ്പോൾ ഒരു പപ്പടത്തിന് രണ്ട് രൂപ നിരക്കിൽ വിറ്റാലെ മുതലാകൂയെന്നാണ് വർഷങ്ങളായി ഈ മേഖലയിലുള്ളവർ പറയുന്നത്....

സഹകരണ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വരും; മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം; സഹകരണ വിദ്യാഭ്യാസ രംഗത്തും പരിശീലന രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരത്തിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ സഹകരണ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. സഹകരണ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതില്‍ സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. 3.50...

വില്ലനായി മാറുന്ന എനർജി ഡ്രിങ്കുകൾ

എനർജി ഡ്രിങ്കുകളോട് അമിത ആസക്തിയുള്ളവർ നിരവധിയുണ്ട്. നിയന്ത്രണവിധേയമല്ലാത്ത ഇവയുടെ ഉപയോഗം പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇപ്പോഴിതാ എനർജി ഡ്രിങ്കിന് അടിമയായ ഒരു യുവാവ് ഹൃദയസ്തംഭനത്താൽ മരിച്ച വാർത്തയാണ് പുറത്തുവരുന്നത്. സാമൂഹികമാധ്യമത്തിലൂടെ മേഗൻ ഷ്രീൻ എന്ന യുവതിയാണ് മുപ്പത്തിനാലുകാരനായ തന്റെ ഭർത്താവ് ആരോണിന്റെ മരണത്തിനുപിന്നിൽ എനർജി ഡ്രിങ്കുകളോടുള്ള അമിതാസക്തി കാരണമായിട്ടുണ്ടെന്ന് പങ്കുവെച്ചിരിക്കുന്നത്. ടിക്ടോക്കിലൂടെയാണ് മേഗൻ ഇതേക്കുറിച്ച് വീഡ‍ിയോ ചെയ്ത് പങ്കുവെച്ചത്. ദിവസവും കുറഞ്ഞത് മൂന്ന് കാൻ എനർജി ഡ്രിങ്കെങ്കിലും ആരോൺ കുടിച്ചിരുന്നുവെന്നാണ് മേഗൻ പറയുന്നത്. ഹൃദയസ്തംഭനം മൂലമാണ് ആരോണിനെ...

ഫേസ്‌വാഷുകളിൽ തലച്ചോറിനെ ബാധിക്കുന്ന രാസവസ്‌തു; ജീവന് പോലും ആപത്ത്

പ്രകൃതിദത്തമെന്നും പരിസ്ഥിതി സൗഹൃദമെന്നും അറിയപ്പെടുന്ന ജനപ്രിയ ഫേസ് ക്രീം, ഫേസ് വാഷ് ബ്രാൻഡുകളിൽപ്പോലും തലച്ചോർ കോശങ്ങളെയടക്കം ഹാനികരമായി ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് കണ്ടെത്തൽ. കൊച്ചി സർവകലാശാല സ്കൂൾ ഒഫ് എൻവയൺമെന്റൽ സ്റ്റഡീസിലെ ഗവേഷകരാണ് കാൻസർ, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുൾപ്പെടെ കാരണമാകുന്ന പ്ലാസ്റ്റിക് സൂക്ഷ്മാംശം കണ്ടെത്തിയത്. ഇന്ത്യയിൽ ലഭ്യമായ 45 ഇനം ഫേസ്‌വാഷ്, ഫേസ് സ്ക്രബ്, ഷവർ ജെൽ, ബോഡി സ്ക്രബ് ബ്രാൻഡുകളിൽ 49.12 ശതമാനത്തിലും മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് വ്യക്തമായി. വിദേശനിർമ്മിത ബ്രാൻഡുകളും ഇതിലുൾപ്പെടും. എന്നാൽ ഉത്പന്നങ്ങളുടെ ലേബലിൽ...

ജന്മാഷ്ടമി ആഘോഷം

രാജ്യവ്യാപകമായി നടന്ന ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ ഹരി നഗർ സരസ്വതി ബാലഗോകുലം സംഘടിപ്പിച്ച ചടങ്ങുകളിൽ നിന്നും ഒരേട്.

NE

News Elementor

Lorem Ipsum is simply dummy text of the printing and typesetting industry.

Popular Categories

Must Read

©2024- All Right Reserved. Designed and Developed by  Blaze Themes