മക്കൾ അറസ്റ്റിലായെന്ന് പറഞ്ഞുകൊണ്ട് തട്ടിപ്പുകാർ
പുറംനാടുകളിൽ പഠിക്കുന്ന മക്കൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്ന് വാട്‌സ് ആപ്പ് കാളിലൂടെ അറിയിച്ച് നാട്ടിലുള്ള രക്ഷിതാക്കളെ ഭയപ്പെടുത്തി പണം തട്ടാൻ പുതിയ തന്ത്രവുമായി ഓൺലൈൻ തട്ടിപ്പു സംഘം. മകൻ/മകൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്നും ലക്ഷങ്ങൾ തന്നാൽ കേസ് ഒതുക്കിതീർക്കാമെന്നും പറഞ്ഞാകും വിളിയെത്തുക. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതി വന്നതോടെ തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. മുംബയിൽ ബിരുദത്തിന് പഠിക്കുന്ന യുവാവിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റുചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞ് തൃശൂരിലെ...
Read more