Headlines

കമലക്കു പിന്തുണ ഏറുന്നു, പുതിയ സർവേയിലും ട്രംപ് പിന്നിൽ

ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് ഇടയിൽ കമല ഹാരിസിന്റെ ജനപ്രീതി കുതിച്ചുയർന്നതായി സൂചിപ്പിക്കുന്ന ഏറ്റവും പുതിയ സർവേ ഫലം പുറത്ത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവും എതിർ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെക്കാൾ വളരെയധികം മുന്നേറ്റമാണ് ഈ വിഭാഗങ്ങൾക്ക് ഇടയിൽ കമല നടത്തിയതെന്ന് വ്യക്തമാക്കുന്ന സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡൊണാൾഡ് ട്രംപിനെക്കാൾ 38 പോയിന്റിന്റെ ലീഡ് കമലയ്ക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ സർവേ ഫലം വ്യക്തമാക്കുന്നത്. ഷിക്കാഗോ സർവകലാശാലയിൽ എൻഒആർസി നടത്തിയ സർവേയുടെ…

Read More

ദിവസവും വെളുത്തുള്ളി കഴിച്ചാല്‍ ആരോഗ്യം സംരക്ഷിക്കാന്‍ മറ്റൊന്നും വേണ്ട

ആരോഗ്യം സംരക്ഷിക്കാന്‍ മണിക്കൂറുകളോളം ജിമ്മിലും കായിക വിനോദങ്ങളിലും ഏര്‍പ്പെടുന്നവരാണ് പുരുഷന്‍മാര്‍. ഇതിനോടൊപ്പം വീട്ടില്‍ സുലഭമായി കിട്ടുന്ന വെളുത്തുള്ളി കൂടി ദിവസവും കഴിക്കുന്നത് പതിവാക്കിയാല്‍ ശരീരത്തില്‍ സംഭവിക്കുന്നത് അവശ്വസനീയമായ മാറ്റമാണ്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് ഇതിന് കാരണം. പല രോഗങ്ങളില്‍ നിന്ന് മോചനം നേടാനും ആരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളി സഹായിക്കും. നിരവധി ഔഷധഗുണങ്ങളുള്ള വെളുത്തുള്ളി ആരോഗ്യസംരക്ഷണത്തിന് വളരെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. ദിവസവും രാവിലെ വെറുംവയറ്റില്‍ 3-4 അല്ലി വെളുത്തുള്ളി കഴിക്കുന്നത് പുരുഷ ശരീരം ബലപ്പെടുത്താന്‍ സഹായിക്കും. മാത്രവുമല്ല, ഇത്…

Read More

മക്കൾ അറസ്റ്റിലായെന്ന് പറഞ്ഞുകൊണ്ട് തട്ടിപ്പുകാർ

പുറംനാടുകളിൽ പഠിക്കുന്ന മക്കൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്ന് വാട്‌സ് ആപ്പ് കാളിലൂടെ അറിയിച്ച് നാട്ടിലുള്ള രക്ഷിതാക്കളെ ഭയപ്പെടുത്തി പണം തട്ടാൻ പുതിയ തന്ത്രവുമായി ഓൺലൈൻ തട്ടിപ്പു സംഘം. മകൻ/മകൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്നും ലക്ഷങ്ങൾ തന്നാൽ കേസ് ഒതുക്കിതീർക്കാമെന്നും പറഞ്ഞാകും വിളിയെത്തുക. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതി വന്നതോടെ തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. മുംബയിൽ ബിരുദത്തിന് പഠിക്കുന്ന യുവാവിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റുചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞ് തൃശൂരിലെ…

Read More