Headlines
Artic Turn

90 വര്‍ഷത്തിനുശേഷം ‘ആര്‍ട്ടിക് ടേണ്‍’ ഇന്ത്യയില്‍; കണ്ടെത്തിയത് കണ്ണൂരില്‍

ദീര്‍ഘദൂര ദേശാടനപ്പക്ഷിയായ ‘ആര്‍ട്ടിക് ടേണി’നെ (ആര്‍ട്ടിക് കടലാള) 90 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ കണ്ടെത്തി. കണ്ണൂര്‍ ആയിക്കര കടപ്പുറത്താണ് പക്ഷിനിരീക്ഷകനായ നിഷാദ് ഇഷാല്‍ ഇതിനെ കണ്ടെത്തി പടമെടുത്തത്. മുന്‍പ് ലഡാക്കില്‍ ചത്ത നിലയില്‍ ബ്രിട്ടീഷ് ഗവേഷകര്‍ ഇതിനെ കണ്ടെത്തിയിരുന്നു. ആര്‍ട്ടിക്ക് മേഖലയില്‍ കാണുന്ന ഈ പക്ഷി ഒരുവര്‍ഷം 80,000 കിലോമീറ്റര്‍ സഞ്ചരിക്കാറുണ്ട് എന്നാണ് പഠനം. കോമണ്‍ ടേണുമായി ഏറെ സാമ്യമുള്ള ഇതിനെ തിരിച്ചറിയാന്‍ നിഷാദിനെ സഹായിച്ചത് ‘ഇന്ത്യന്‍ ബേര്‍ഡ്‌സ്’ ചീഫ് എഡിറ്റര്‍ പാലക്കാട് സ്വദേശി ജെ. പ്രവീണാണ്. വിദേശത്തുള്ള…

Read More

റഷ്യ – ഉക്രൈൻ യുദ്ധം – ട്രംപുമായി ചര്‍ച്ചക്ക് സന്നദ്ധനെന്ന് പുതിന്‍

മോസ്‌കോ: നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ചനടത്താന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍. ട്രംപുമായുള്ള ചര്‍ച്ചയില്‍ യുക്രൈന്‍ യുദ്ധത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. ചര്‍ച്ചകള്‍ക്ക് മുന്‍വ്യവസ്ഥകളൊന്നുമില്ലെന്നും എന്നാല്‍ ഏത് കരാറിലും നിയമാനുസൃതമായി യുക്രൈന്‍ ഭരണകൂടവും ഉള്‍പ്പെടുമെന്നും പുതിന്‍ പറഞ്ഞു. ജനുവരിയില്‍ ട്രംപ് അധികാരമേല്‍ക്കാനിരിക്കെയാണ് വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ പുതിന്റെ പ്രസ്താവന. വര്‍ഷങ്ങളായി താന്‍ ട്രംപുമായി സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പുതിന്‍ പറഞ്ഞു. യുക്രൈന്‍ പ്രസിഡന്റ്…

Read More

ഇഒഎസ് 08നെ ബഹിരാകാശത്ത് എത്തിച്ച് ഐഎസ്ആർഒ; എസ്എസ്എൽവി വിക്ഷേപണം വിജയം

മൂന്നാമത്തെ വിക്ഷേപണ വാഹനമായ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വിക്ഷേപിച്ചു.

Read More

മുളകുപൊടിയിൽ കൊടിയ വിഷം ?

82 കമ്പനികളുടെ മുളക് പൊടി ചുമപ്പിക്കുന്നത് തുണികൾക്ക് നിറം നൽകുന്ന സുഡാൻ ചേർത്ത് കേരളത്തിൽ വിറ്റഴിക്കുന്ന തമിഴ്നാടൻ കമ്പനികളുടെ കറിപ്പൊടികളിൽ കൊടുംവിഷം ചേർക്കുന്നതായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കുറ്റസമ്മതം. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയിലാണ് മായം ചേർക്കാൻ ഉപയോഗിക്കുന്നത് കൊടുംവിഷമാണെന്ന് സമ്മതിച്ചുള്ള മറുപടി ലഭിച്ചത്. എത്തിയോൺ കീടനാശിനിയും സുഡാൻ റെഡുമാണ് കറിപ്പൊടികളിൽ ചേർക്കുന്നത്. എത്തിയോൺ ചെറിയ തോതിൽ പോലും ശരീരത്തിൽ ചെന്നാൽ ഛർദ്ദി, വയറിളക്കം,തലവേദന, തളർച്ച,പ്രതികരണ ശേഷി കുറയൽ, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. സന്ധിവാതത്തിനും കാരണമാകാം….

Read More