Headlines

6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി; ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചു

ന്യൂഡൽഹി ∙ കാനഡയ്ക്കെതിരെ കടുത്ത നടപടിയിലേക്കു കടന്ന് ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ഇതിനൊപ്പം 6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഹൈകമ്മിഷണർ ഉൾപ്പെടെ 6 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നു കാനഡ അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയും സമാന നടപടി സ്വീകരിച്ചത്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തിൽ പ്രതിഷേധിച്ചാണു കേന്ദ്ര സർക്കാരിന്റെ നടപടി. കാനഡയുടെ ആരോപണങ്ങൾ തള്ളിയും…

Read Full News

എന്തുകൊണ്ടാണ് യുവതലമുറ പെട്ടെന്ന് വൃദ്ധരാകുന്നത് ?

ഇന്നത്തെ കാലഘട്ടത്തിന്റെ ഗതി മാറ്റുന്നവരാണ് ജെൻ ഇസെഡ് ജനറേഷനിലുള്ളവർ. സമൂഹത്തിലും രാഷ്ട്രീയത്തിലും സിനിമാ, തൊഴിൽ തുടങ്ങി എല്ലാമേഖലകളിലും തങ്ങളുടേതായ മുദ്ര പതിപ്പിക്കുന്നവരാണിവർ. എല്ലാ കാര്യങ്ങളിലും തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാൻ ഇവർ മടികാണിക്കാറില്ല. എന്നാൽ ആരാണീ ജെൻ ഇസെഡ് എന്നറിയാമോ? 1996നും 2010നും ഇടയിൽ ജനിച്ചവരെയാണ് ജെൻ ഇസെഡ് എന്ന് വിളിക്കുന്നത്. ഇവർക്ക് തൊട്ടുമുന്നെയുള്ള തലമുറയാണ് മില്ലെനിയൽസ്. 1981നും 1996നും ഇടയിൽ ജനിച്ചവരാണിവർ.ട്രോളുകളിലും മീമുകളും ഒക്കെ നമ്മൾ സ്ഥിരമായി കേൾക്കുന്ന ഒരു വാക്കാണ് 90സ് കിഡ്‌സ്. 90കളിൽ…

Read Full News

    വില്ലനായി മാറുന്ന എനർജി ഡ്രിങ്കുകൾ

    എനർജി ഡ്രിങ്കുകളോട് അമിത ആസക്തിയുള്ളവർ നിരവധിയുണ്ട്. നിയന്ത്രണവിധേയമല്ലാത്ത ഇവയുടെ ഉപയോഗം പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇപ്പോഴിതാ എനർജി ഡ്രിങ്കിന് അടിമയായ ഒരു യുവാവ് ഹൃദയസ്തംഭനത്താൽ മരിച്ച വാർത്തയാണ് പുറത്തുവരുന്നത്. സാമൂഹികമാധ്യമത്തിലൂടെ മേഗൻ ഷ്രീൻ എന്ന യുവതിയാണ് മുപ്പത്തിനാലുകാരനായ തന്റെ ഭർത്താവ് ആരോണിന്റെ മരണത്തിനുപിന്നിൽ എനർജി ഡ്രിങ്കുകളോടുള്ള അമിതാസക്തി കാരണമായിട്ടുണ്ടെന്ന് പങ്കുവെച്ചിരിക്കുന്നത്. ടിക്ടോക്കിലൂടെയാണ് മേഗൻ ഇതേക്കുറിച്ച് വീഡ‍ിയോ ചെയ്ത് പങ്കുവെച്ചത്. ദിവസവും കുറഞ്ഞത് മൂന്ന് കാൻ എനർജി ഡ്രിങ്കെങ്കിലും ആരോൺ കുടിച്ചിരുന്നുവെന്നാണ് മേഗൻ പറയുന്നത്. ഹൃദയസ്തംഭനം മൂലമാണ് ആരോണിനെ…

    Read Full News
    Air India Crashed in Ahmedbad

    അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ ദുരന്തം; വിമാനത്തിൽ 242 പേർ

    അഹമ്മദാബാദ്: ​ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീണു. ബോയിങ് 787-8 ഡ്രീംലൈനർ വിഭാ​ഗത്തിൽ പെട്ട വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു. പറന്നുയർന്ന് ഉടൻ താഴേക്ക് പറന്ന വിമാനം വിമാനത്താവളത്തിന് അടുത്തുള്ള മേഘാനി ന​ഗറിലെ ജനവാസ മേഖലയിലാണ് തകർന്നുവീണത്. ഉച്ചയ്ക്ക് 1.39 നായിരുന്നു വിമാനം അഹമദാബാദിൽനിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം ടെയ്ക്ക് ഓഫ് ചെയ്ത…

    Read Full News

    ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അത്യന്തം മോശസ്ഥിതിയിൽ

    ന്യൂഡൽഹി∙ വായു മലിനീകരണം ശക്തമായ തോതിലെത്തിയതിനു പിന്നാലെ ഡൽഹിയിലെ സ്കൂളുകൾക്ക് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ നിർദേശം നൽകി സർക്കാർ. 10, 12 ക്ലാസുകൾ ഒഴികെ മറ്റെല്ലാ വിദ്യാർഥികൾക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ക്ലാസുകൾ ഓൺലൈനായി തുടരും. വായു മലിനീകരണ തോത് വഷളായതിനെത്തുടർന്ന് ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) നാലാം ഘട്ടം അനുസരിച്ചുള്ള കടുത്ത നടപടികൾ തിങ്കളാഴ്ച മുതൽ നടപ്പിലാക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അതിഷി അറിയിച്ചു. ഗ്രാപ്–4 അനുസരിച്ച് ട്രക്കുകൾ, പൊതു നിർമാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കും വിലക്കേർപ്പെടുത്തും….

    Read Full News