Headlines
Maria Machado

സമാധാനത്തിനുളള നോബൽ പുരസ്കാരം; മരിയ കൊറിന മച്ചാഡോയ്ക്ക്

സ്​റ്റോക്ക്‌ഹോം: 2025ലെ സമാധാനത്തിനുളള നോബൽ പുരസ്‌കാരം സാമൂഹിക പ്രവർത്തകയും രാഷ്ട്രീയ നേതാവുമായ മരിയ കൊറിന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച വനിതയാണ് മരിയ കൊറിന മച്ചാഡോ. നിലവിൽ വെനസ്വേലയിലെ പ്രതിപക്ഷനേതാവാണ്. ജനാധിപത്യ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നതുകൊണ്ട് മരിയ കൊറിന മച്ചാഡോയെ വെനസ്വേലയിലെ ഉരുക്കു വനിതയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ടൈം മാഗസിന്റെ ‘2025 ലെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ’ പട്ടികയിൽ ഇടം നേടിയ വനിത കൂടിയാണ് മരിയ. ജീവന് ഭീഷണികൾ നേരിടുന്നതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി മരിയ…

Read Full News

റഷ്യ – ഉക്രൈൻ യുദ്ധം – ട്രംപുമായി ചര്‍ച്ചക്ക് സന്നദ്ധനെന്ന് പുതിന്‍

മോസ്‌കോ: നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ചനടത്താന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍. ട്രംപുമായുള്ള ചര്‍ച്ചയില്‍ യുക്രൈന്‍ യുദ്ധത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. ചര്‍ച്ചകള്‍ക്ക് മുന്‍വ്യവസ്ഥകളൊന്നുമില്ലെന്നും എന്നാല്‍ ഏത് കരാറിലും നിയമാനുസൃതമായി യുക്രൈന്‍ ഭരണകൂടവും ഉള്‍പ്പെടുമെന്നും പുതിന്‍ പറഞ്ഞു. ജനുവരിയില്‍ ട്രംപ് അധികാരമേല്‍ക്കാനിരിക്കെയാണ് വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ പുതിന്റെ പ്രസ്താവന. വര്‍ഷങ്ങളായി താന്‍ ട്രംപുമായി സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പുതിന്‍ പറഞ്ഞു. യുക്രൈന്‍ പ്രസിഡന്റ്…

Read Full News

അനാർ ജൂസിൽ രാസവസ്തുക്കൾ കലർത്തി വിൽപ്പന, രണ്ടുപേർ പിടിയിൽ

ന്യൂഡൽഹി: പ്രത്യേകതരം രാസവസ്തുക്കൾ കലർത്തിയ മാതളജ്യൂസ് വിറ്റതിന് രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഡൽഹിയിലെ രജീന്ദർ നഗർ പ്രദേശത്തായിരുന്നു സംഭവം. ജ്യൂസ് കടയിലെ ജീവനക്കാരായ രണ്ടുപേരാണ് പിടിയിലായത്. ഉടമയ്ക്കുവേണ്ടി പാെലീസ് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ കടയിൽ വിൽക്കുന്ന മാതള ജ്യൂസിൽ ചില രാസപദാർത്ഥങ്ങൾ കലർത്തുന്നുണ്ടെന്ന് നാട്ടുകാരിൽ ചിലരാണ് പൊലീസിനെ വിരവമറിയിച്ചത്. ഇതിനുള്ള തെളിവുകളും നാട്ടുകാർ പൊലീസിന് നൽകിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പറയുന്നത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്നാണ് ജീവനക്കാരായ രണ്ടുപേരെ അറസ്റ്റുചെയ്തത്. ജ്യൂസിൽ രാസവസ്തു കലർത്താൻ കടയുടമ…

Read Full News

സ്റ്റേറ്റ് ബാങ്കിനും പഞ്ചാബ് നാഷണൽ ബാങ്കിനും ‘വിലക്ക്’

പൊതുമേഖലാ ബാങ്കുകളായ എസ്ബിഐയിലെയും (SBI) പഞ്ചാബ് നാഷണൽ ബാങ്കിലെയും (പിഎൻബി/PNB) അക്കൗണ്ടുകളെല്ലാം റദ്ദാക്കി പണം പിൻവലിക്കാൻ ഉത്തരവിറക്കി കർണാടക സർക്കാർ. എല്ലാ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കുമാണ് നിർദേശം. ഈ അക്കൗണ്ടുകളിലെ പണം സർക്കാർ ട്രഷറിയിലേക്ക് മാറ്റിയേക്കും. സെപ്റ്റംബർ 20നകം അക്കൗണ്ടുകൾ റദ്ദാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഒപ്പുവച്ച ഉത്തരവിലുള്ളത്. പൊതുഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് ഇരു ബാങ്കുകൾക്കുമെതിരായ നീക്കം. പൊതുഫണ്ടിൽ തിരിമറിയെന്ന് ആരോപണം…

Read Full News

ഇന്ന് ശ്രീകൃഷ്ണജന്മാഷ്‌ടമി

ശ്രീകൃഷ്ണജന്മാഷ്‌ടമി ഹിന്ദുമതത്തിലുള്ള ഒരു പ്രധാന ഉത്സവമാണ്, ഈ ഉത്സവം ശ്രീകൃഷ്ണന്റെ ജനനദിനമായി ആഘോഷിക്കുന്നു. കൃഷ്ണന്റെ ജനനം, ദുഷ്ടന്മാരെ നശിപ്പിച്ച് സത്യവും ധർമവും സ്ഥാപിക്കാനാണ്. കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഈ ഉത്സവം വളരെ ഭക്തിപൂർവം ആചരിക്കുന്നു. കൃഷ്ണന്റെ ജനനകഥ പൂരം, അനന്തകഥകൾ, ബാലലീലകൾ എന്നിവ എല്ലാം ജന്മാഷ്‌ടമിയുടെ ഭാഗമായി പാട്ടുകൾ, നാടോടി കഥകൾ, പൂജകൾ, നൃത്തനാട്യങ്ങൾ എന്നിവ വഴി അവതരിപ്പിക്കുന്നു. വേദികളിൽ കൃഷ്ണന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ നാടക രൂപത്തിൽ അവതരിപ്പിക്കുന്നത് ജന്മാഷ്‌ടമിയുടെ ഒരു പ്രധാന ഭാഗമാണ്….

Read Full News