കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരെ യു.കെയിലെ ജനങ്ങൾ രംഗത്ത്
യു.കെയിലെ കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരെ ജനങ്ങൾ തെരുവിൽ. ലണ്ടൻ, ലിവർപൂൾ, ഷെഫീൽഡ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ കഴിഞ്ഞ ദിവസം സമാധാന ആഹ്വാനവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങൾ രംഗത്തെത്തിയതോടെ തീവ്രവലതുപക്ഷ സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന പ്രതിഷേധങ്ങളിൽ കാര്യമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കലാപം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.