Headlines

തൈറോക്‌സിൻ ഗുളിക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ഹൈപ്പോതൈറോയിഡിസം സർവസാധാരണമാണ്. ഇതിനു തൈറോക്‌സിൻ ഗുളിക കഴിക്കുമ്പോൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം. സാധാരണ 100 ഗുളികകൾ അടങ്ങുന്ന കുപ്പിയിലാണ് ഇതു ലഭിക്കുന്നത്. മിക്ക ആളുകൾക്കും മൂന്നുമാസം കൊണ്ടേ ഗുളിക തീരൂ. ഈർപ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ വീര്യം കുറയ്‌ക്കും. അതിനാൽ ഇരുണ്ട നിറമുള്ള കുപ്പികളിൽ ഭദ്രമായി അടച്ച് ഇവ സൂക്ഷിക്കണം. ഗുളിക രാവിലെ വെറുംവയറ്റിൽ കഴിക്കണം. സോയ, പാൽ ഉൽപ്പന്നങ്ങൾ, ആഹാരം, കാത്സ്യം, അയൺ ഇവ അടങ്ങിയ മരുന്നുകൾ, ചില അസിഡിറ്റി മരുന്നുകൾ എന്നിവ തൈറോക്‌സിന്റെ…

Read More

ന്യൂസിലന്‍ഡിലേക്ക് അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂസിലന്‍ഡിലേക്ക് അനധികൃത നഴ്‌സിംഗ്് റിക്രൂട്ടമെന്റ് നടക്കുന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ആ കമ്പെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാമിലും (CAP) നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമായി കേരളത്തില്‍ നിന്നുളള നഴ്‌സിങ് പ്രൊഫഷണലുകള്‍ വിസിറ്റിങ് വിസയില്‍ അനധികൃതമായി ന്യൂസിലാന്‍ഡിലെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. CAP-ല്‍ പങ്കെടുക്കാന്‍ വിസിറ്റിങ് വിസയ്ക്ക് ഏജന്റുമാര്‍ക്ക് വലിയ തുകകള്‍ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കുന്നുണ്ട്. കമ്പെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ട്…

Read More

ജപ്പാനിൽ ഭൂചലനം

ടോക്കിയോ: ഇരട്ട ഭൂചലനത്തിലും സുനാമി മുന്നറിയിപ്പിലും വിറച്ച് ജപ്പാൻ. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.12ന് മിയാസാകി പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായി. ഒരു മിനിറ്റിനുള്ളിൽ, 7.1 തീവ്രതയിലെ ചലനവും രേഖപ്പെടുത്തി. തുടർന്ന് ഷികോകു അടക്കം ജപ്പാന്റെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ അധികൃതർ ഒരു മീറ്ററോളം ഉയരത്തിലെ സുനാമിത്തിരകൾക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മിയാസാകിയിൽ 20 സെന്റീമീറ്റർ ഉയരത്തിലെ തിരകൾ റിപ്പോർട്ട് ചെയ്തു. രാത്രിയോടെ മിയാസാകിയിലൊഴികെയുള്ള പ്രദേശങ്ങളിലെ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. ഭൂചലനങ്ങളിൽ കാര്യമായ…

Read More

അസഹിഷ്ണുത നിറഞ്ഞ ഈക്കാലത്ത് ഗുരുസന്ദേശം ഏറെ പ്രസക്തം: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി∙ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവതസമ്മേളനത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ പരാമർശം. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. അസിഹിഷ്ണുതയും വിദ്വേഷവും വർധിച്ചു വരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും സർവമത സമ്മേളനത്തിലെ ആശീർവാദ പ്രഭാഷണത്തില്‍ മാർപാപ്പ അഭിപ്രായപ്പെട്ടു. മതസമ്മേളനത്തിൽ റോമിലെ ജോർജിയൻ യൂണിവേഴ്സിറ്റി ഇന്റർഫെയ്സ് ഡയലോഗിന്റെ അധ്യക്ഷൻ ഫാ. മിഥുൻ ജെ. ഫ്രാൻസിസാണ് മോഡറേറ്ററാകുക. ഇന്നത്തെ…

Read More