Headlines

അസഹിഷ്ണുത നിറഞ്ഞ ഈക്കാലത്ത് ഗുരുസന്ദേശം ഏറെ പ്രസക്തം: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി∙ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവതസമ്മേളനത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ പരാമർശം. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. അസിഹിഷ്ണുതയും വിദ്വേഷവും വർധിച്ചു വരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും സർവമത സമ്മേളനത്തിലെ ആശീർവാദ പ്രഭാഷണത്തില്‍ മാർപാപ്പ അഭിപ്രായപ്പെട്ടു. മതസമ്മേളനത്തിൽ റോമിലെ ജോർജിയൻ യൂണിവേഴ്സിറ്റി ഇന്റർഫെയ്സ് ഡയലോഗിന്റെ അധ്യക്ഷൻ ഫാ. മിഥുൻ ജെ. ഫ്രാൻസിസാണ് മോഡറേറ്ററാകുക. ഇന്നത്തെ…

Read More
Artic Turn

90 വര്‍ഷത്തിനുശേഷം ‘ആര്‍ട്ടിക് ടേണ്‍’ ഇന്ത്യയില്‍; കണ്ടെത്തിയത് കണ്ണൂരില്‍

ദീര്‍ഘദൂര ദേശാടനപ്പക്ഷിയായ ‘ആര്‍ട്ടിക് ടേണി’നെ (ആര്‍ട്ടിക് കടലാള) 90 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ കണ്ടെത്തി. കണ്ണൂര്‍ ആയിക്കര കടപ്പുറത്താണ് പക്ഷിനിരീക്ഷകനായ നിഷാദ് ഇഷാല്‍ ഇതിനെ കണ്ടെത്തി പടമെടുത്തത്. മുന്‍പ് ലഡാക്കില്‍ ചത്ത നിലയില്‍ ബ്രിട്ടീഷ് ഗവേഷകര്‍ ഇതിനെ കണ്ടെത്തിയിരുന്നു. ആര്‍ട്ടിക്ക് മേഖലയില്‍ കാണുന്ന ഈ പക്ഷി ഒരുവര്‍ഷം 80,000 കിലോമീറ്റര്‍ സഞ്ചരിക്കാറുണ്ട് എന്നാണ് പഠനം. കോമണ്‍ ടേണുമായി ഏറെ സാമ്യമുള്ള ഇതിനെ തിരിച്ചറിയാന്‍ നിഷാദിനെ സഹായിച്ചത് ‘ഇന്ത്യന്‍ ബേര്‍ഡ്‌സ്’ ചീഫ് എഡിറ്റര്‍ പാലക്കാട് സ്വദേശി ജെ. പ്രവീണാണ്. വിദേശത്തുള്ള…

Read More

വി എസ് അച്യുതാനന്ദന് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. രാവിലെ പത്ത് മണിയോടെയാണ് ആശുപത്രിയിലെത്തിയത്. നില തൃപ്തികരണമാണെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. (കടപ്പാട് – കേരളം കൗമുദി ഓൺലൈൻ)

Read More

കഷണ്ടി മാറ്റാൻ ദിവസങ്ങൾക്കുള്ളിൽ ഫലം തരുന്ന സിറം

പലതരത്തിലുള്ള കണ്ടുപിടുത്തങ്ങൾ ദിനംപ്രതി നടക്കുന്നുണ്ട്. ഇതിൽ വിജയിക്കുന്നവ വളരെ കുറവാണ്. ഇപ്പോഴിതാ മനുഷ്യന് ഏറ്റവും പ്രയോജനകരമായ ഒരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. കൊഴിഞ്ഞ മുടി 20 ദിവസത്തിനുള്ളിൽ വീണ്ടും വളർത്തിയെടുക്കുന്ന സിറം ആണിത്. ശാസ്ത്ര -ഗവേഷണത്തിന്റെ പിന്തുണയോടെ പുറത്തുവരുന്ന ഈ സിറം ഉപയോഗിച്ചാൽ ഫലം ഉറപ്പാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. തലമുടി മാത്രമല്ല, പുരികം നല്ല കട്ടിയായി വളരാനും ഇത് സഹായിക്കും. നാഷണൽ തായ്‌വാൻ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. ചർമ്മത്തെ പ്രകോപിപ്പിക്കാത്ത പ്രകൃതിദത്തമായ ചേരുവകളാണ്…

Read More
UK Anti-Immigrant Riot

കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരെ യു.കെയിലെ ജനങ്ങൾ രംഗത്ത്

ലണ്ടൻ: യു.കെയിലെ കുടിയേ​റ്റ വിരുദ്ധ കലാപത്തിനെതിരെ ജനങ്ങൾ തെരുവിൽ. ലണ്ടൻ, ലിവർപൂൾ, ഷെഫീൽഡ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ കഴിഞ്ഞ ദിവസം സമാധാന ആഹ്വാനവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങൾ രംഗത്തെത്തിയതോടെ തീവ്രവലതുപക്ഷ സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന പ്രതിഷേധങ്ങളിൽ കാര്യമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കലാപം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച സൗത്ത് പോർട്ടിൽ മൂന്ന് കുട്ടികൾ കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് യു.കെയിൽ സംഘർഷം ആരംഭിച്ചത്. കൊലപാതകി കുടിയേറ്റക്കാരനാണെന്ന വ്യാജ പ്രചാരണം…

Read More