Headlines

വിപ്ലവസൂര്യന്‌ നാളെ 101-ാം പിറന്നാള്‍

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവസൂര്യന്‍ മുന്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‌ നാളെ നൂറ്റിയൊന്നാം പിറന്നാള്‍. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്‌റ്റ് നേതാവായ വി.എസ്‌. പൂര്‍ണവിശ്രമത്തിലാണെങ്കിലും ജന്മദിനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണു പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും. സി.പി.എമ്മിന്റെ സ്‌ഥാപകനേതാവായ വി.എസ്‌, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍, സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗം, സംസ്‌ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്‌ടോബര്‍ 20 നായിരുന്നു ജനനം….

Read More
UK Anti-Immigrant Riot

കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരെ യു.കെയിലെ ജനങ്ങൾ രംഗത്ത്

യു.കെയിലെ കുടിയേ​റ്റ വിരുദ്ധ കലാപത്തിനെതിരെ ജനങ്ങൾ തെരുവിൽ. ലണ്ടൻ, ലിവർപൂൾ, ഷെഫീൽഡ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ കഴിഞ്ഞ ദിവസം സമാധാന ആഹ്വാനവുമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങൾ രംഗത്തെത്തിയതോടെ തീവ്രവലതുപക്ഷ സംഘടനകൾ ആഹ്വാനം ചെയ്തിരുന്ന പ്രതിഷേധങ്ങളിൽ കാര്യമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കലാപം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

ഇഒഎസ് 08നെ ബഹിരാകാശത്ത് എത്തിച്ച് ഐഎസ്ആർഒ; എസ്എസ്എൽവി വിക്ഷേപണം വിജയം

മൂന്നാമത്തെ വിക്ഷേപണ വാഹനമായ സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വിക്ഷേപിച്ചു.

Read More

യുഎഇയില്‍ ഭൂചലനം, ആശങ്ക വേണ്ടെന്ന് അധികൃതര്‍

അബുദാബി: യു എ ഇയില്‍ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ നാഷണല്‍ സെയ്സ്മിക് നെറ്റ്വര്‍ക്ക് സ്റ്റേഷനുകള്‍ പ്രകാരം 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അല്‍ ഫുജൈറയിലെ ദിബ്ബയിലെ അല്‍ റഹീബ് മേഖലയില്‍ രാത്രി 10.27 ന് ഭൂചലനം അനുഭവപ്പെട്ടത് എന്നും അധികൃതര്‍ അറിയിച്ചു. 5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രകമ്പനം. എമിറേറ്റ് നിവാസികള്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും പ്രദേശത്തെ ബാധിച്ചില്ല എന്ന് എന്‍ സി എം…

Read More

ന്യൂസിലന്‍ഡിലേക്ക് അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂസിലന്‍ഡിലേക്ക് അനധികൃത നഴ്‌സിംഗ്് റിക്രൂട്ടമെന്റ് നടക്കുന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ആ കമ്പെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാമിലും (CAP) നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമായി കേരളത്തില്‍ നിന്നുളള നഴ്‌സിങ് പ്രൊഫഷണലുകള്‍ വിസിറ്റിങ് വിസയില്‍ അനധികൃതമായി ന്യൂസിലാന്‍ഡിലെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. CAP-ല്‍ പങ്കെടുക്കാന്‍ വിസിറ്റിങ് വിസയ്ക്ക് ഏജന്റുമാര്‍ക്ക് വലിയ തുകകള്‍ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കുന്നുണ്ട്. കമ്പെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ട്…

Read More