Headlines

സഹകരണ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വരും; മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം; സഹകരണ വിദ്യാഭ്യാസ രംഗത്തും പരിശീലന രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരത്തിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ സഹകരണ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. സഹകരണ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതില്‍ സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. 3.50…

Read More

സ്റ്റേറ്റ് ബാങ്കിനും പഞ്ചാബ് നാഷണൽ ബാങ്കിനും ‘വിലക്ക്’

പൊതുമേഖലാ ബാങ്കുകളായ എസ്ബിഐയിലെയും (SBI) പഞ്ചാബ് നാഷണൽ ബാങ്കിലെയും (പിഎൻബി/PNB) അക്കൗണ്ടുകളെല്ലാം റദ്ദാക്കി പണം പിൻവലിക്കാൻ ഉത്തരവിറക്കി കർണാടക സർക്കാർ. എല്ലാ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കുമാണ് നിർദേശം. ഈ അക്കൗണ്ടുകളിലെ പണം സർക്കാർ ട്രഷറിയിലേക്ക് മാറ്റിയേക്കും. സെപ്റ്റംബർ 20നകം അക്കൗണ്ടുകൾ റദ്ദാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഒപ്പുവച്ച ഉത്തരവിലുള്ളത്. പൊതുഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് ഇരു ബാങ്കുകൾക്കുമെതിരായ നീക്കം. പൊതുഫണ്ടിൽ തിരിമറിയെന്ന് ആരോപണം…

Read More