Headlines

കൊവിഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രാസെനേക

കൊവിഷീൽഡ് ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൊവിഡ് വാക്‌‌സിൻ പിൻവലിച്ച് യു.കെയിലെ മരുന്നു നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക. മരുന്ന് ആഗോളതലത്തിൽ പിൻവലിക്കാനാണ് നീക്കം. കൊവിഡ് വാക്‌സിന്റെ ഉത്‌പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. വിപണിയിൽ സ്റ്റോക്ക് ഉള്ളവയും പിൻവലിക്കും.

Read Full News

എന്തുകൊണ്ടാണ് യുവതലമുറ പെട്ടെന്ന് വൃദ്ധരാകുന്നത് ?

ഇന്നത്തെ കാലഘട്ടത്തിന്റെ ഗതി മാറ്റുന്നവരാണ് ജെൻ ഇസെഡ് ജനറേഷനിലുള്ളവർ. സമൂഹത്തിലും രാഷ്ട്രീയത്തിലും സിനിമാ, തൊഴിൽ തുടങ്ങി എല്ലാമേഖലകളിലും തങ്ങളുടേതായ മുദ്ര പതിപ്പിക്കുന്നവരാണിവർ. എല്ലാ കാര്യങ്ങളിലും തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാൻ ഇവർ മടികാണിക്കാറില്ല. എന്നാൽ ആരാണീ ജെൻ ഇസെഡ് എന്നറിയാമോ? 1996നും 2010നും ഇടയിൽ ജനിച്ചവരെയാണ് ജെൻ ഇസെഡ് എന്ന് വിളിക്കുന്നത്. ഇവർക്ക് തൊട്ടുമുന്നെയുള്ള തലമുറയാണ് മില്ലെനിയൽസ്. 1981നും 1996നും ഇടയിൽ ജനിച്ചവരാണിവർ.ട്രോളുകളിലും മീമുകളും ഒക്കെ നമ്മൾ സ്ഥിരമായി കേൾക്കുന്ന ഒരു വാക്കാണ് 90സ് കിഡ്‌സ്. 90കളിൽ…

Read Full News

6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി; ഹൈക്കമ്മിഷണറെ തിരിച്ചുവിളിച്ചു

ന്യൂഡൽഹി ∙ കാനഡയ്ക്കെതിരെ കടുത്ത നടപടിയിലേക്കു കടന്ന് ഇന്ത്യ. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ഇതിനൊപ്പം 6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഹൈകമ്മിഷണർ ഉൾപ്പെടെ 6 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നു കാനഡ അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയും സമാന നടപടി സ്വീകരിച്ചത്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർക്കെതിരെ കേസെടുക്കാനുള്ള കാനഡയുടെ നീക്കത്തിൽ പ്രതിഷേധിച്ചാണു കേന്ദ്ര സർക്കാരിന്റെ നടപടി. കാനഡയുടെ ആരോപണങ്ങൾ തള്ളിയും…

Read Full News

യുഎഇയില്‍ ഭൂചലനം, ആശങ്ക വേണ്ടെന്ന് അധികൃതര്‍

അബുദാബി: യു എ ഇയില്‍ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ നാഷണല്‍ സെയ്സ്മിക് നെറ്റ്വര്‍ക്ക് സ്റ്റേഷനുകള്‍ പ്രകാരം 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അല്‍ ഫുജൈറയിലെ ദിബ്ബയിലെ അല്‍ റഹീബ് മേഖലയില്‍ രാത്രി 10.27 ന് ഭൂചലനം അനുഭവപ്പെട്ടത് എന്നും അധികൃതര്‍ അറിയിച്ചു. 5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രകമ്പനം. എമിറേറ്റ് നിവാസികള്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും പ്രദേശത്തെ ബാധിച്ചില്ല എന്ന് എന്‍ സി എം…

Read Full News

കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്താനാവാതെ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമായി തുടരുമ്പോഴും കുട്ടി എവിടെയാണെന്നുള്ള ചോദ്യം ഇനിയും ബാക്കിയാണ്. അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്‌മിദ് തംസു വീട് വിട്ടിറങ്ങിയിട്ട് ഇരുപത്തിനാല് മണിക്കൂറുകൾക്ക് ശേഷവും കുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അജ്ഞാതമായി തുടരുകയാണ്. കന്യാകുമാരിയിൽ നിന്ന് മറ്റെവിടേക്കെങ്കിലും ട്രെയിൻ കയറി യാത്ര തിരിച്ചോ എന്ന സംശയത്തിൽ ട്രെയിനുകൾ കേന്ദ്രീകരിച്ച് പൊലീസും ആർപിഎഫും തെരച്ചിൽ തുടരുകയാണ്. കുട്ടി തിരുവനന്തപുരത്തേക്ക് മടങ്ങാൻ സാദ്ധ്യതയുണ്ട്. ഇത് പരിഗണിച്ച് തമ്പാനൂർ റെയിൽവേ…

Read Full News