Shyam Ponkunnam

മക്കൾ അറസ്റ്റിലായെന്ന് പറഞ്ഞുകൊണ്ട് തട്ടിപ്പുകാർ

പുറംനാടുകളിൽ പഠിക്കുന്ന മക്കൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്ന് വാട്‌സ് ആപ്പ് കാളിലൂടെ അറിയിച്ച് നാട്ടിലുള്ള രക്ഷിതാക്കളെ ഭയപ്പെടുത്തി പണം തട്ടാൻ പുതിയ തന്ത്രവുമായി ഓൺലൈൻ തട്ടിപ്പു സംഘം. മകൻ/മകൾ മയക്കുമരുന്നു കേസിൽ അറസ്റ്റിലായെന്നും ലക്ഷങ്ങൾ തന്നാൽ കേസ് ഒതുക്കിതീർക്കാമെന്നും പറഞ്ഞാകും വിളിയെത്തുക. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതി വന്നതോടെ തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. മുംബയിൽ ബിരുദത്തിന് പഠിക്കുന്ന യുവാവിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റുചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞ് തൃശൂരിലെ…

Read Full News

കിടിലൻ ഓഫറുമായി ബിഎസ്‌എൻഎൽ

രാജ്യത്തെ വിവിധയിടങ്ങളിൽ 4ജി,5ജി സേവനങ്ങൾ നൽകുന്നതിനായി വിപുലമായ ഒരുക്കങ്ങളിലാണ് പൊതുമേഖലാ കമ്പനിയായ ബിഎസ്‌എൻഎൽ. ജൂലായ് മാസത്തിൽ മറ്റെല്ലാ കമ്പനികളും അവരുടെ മൊബൈൽ താരിഫ് വർദ്ധിപ്പിച്ചെങ്കിലും ബിഎസ്‌എൻഎൽ അതിന് മുതിർന്നില്ല. ഇതോടെ അംബാനിയുടെ ജിയോയിൽ നിന്നടക്കം സാധാരണ കോൾ ചെയ്യാൻ ആവശ്യത്തിന് ഉൾപ്പടെ നിരവധി പേർ ബിഎസ്‌എൻഎല്ലിലേക്ക് പോർട്ട് ചെയ്‌തിരുന്നു. നഷ്‌ടപ്പെട്ട തങ്ങളുടെ കസ്‌റ്റമേഴ്‌സിനെ തിരികെ കൊണ്ടുവരാൻ ജിയോയും വിയുമടക്കം ശ്രമിക്കുന്നുണ്ട്. ഇതിനിടെയിതാ വീണ്ടും ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഎ‌സ്‌എൻ‌എൽ. ആയിരം രൂപ പോലും ചിലവാക്കാതെ ആറ്…

Read Full News

കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്താനാവാതെ പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമായി തുടരുമ്പോഴും കുട്ടി എവിടെയാണെന്നുള്ള ചോദ്യം ഇനിയും ബാക്കിയാണ്. അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്‌മിദ് തംസു വീട് വിട്ടിറങ്ങിയിട്ട് ഇരുപത്തിനാല് മണിക്കൂറുകൾക്ക് ശേഷവും കുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അജ്ഞാതമായി തുടരുകയാണ്. കന്യാകുമാരിയിൽ നിന്ന് മറ്റെവിടേക്കെങ്കിലും ട്രെയിൻ കയറി യാത്ര തിരിച്ചോ എന്ന സംശയത്തിൽ ട്രെയിനുകൾ കേന്ദ്രീകരിച്ച് പൊലീസും ആർപിഎഫും തെരച്ചിൽ തുടരുകയാണ്. കുട്ടി തിരുവനന്തപുരത്തേക്ക് മടങ്ങാൻ സാദ്ധ്യതയുണ്ട്. ഇത് പരിഗണിച്ച് തമ്പാനൂർ റെയിൽവേ…

Read Full News

    മുടിയുടെ അറ്റം പിളരുന്നുണ്ടോ…? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ….

    പ്രോട്ടീനുകളാല്‍ സമൃദ്ധമായ മുട്ട മുടിയുടെ ആരോഗ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മുട്ടയുടെ വെള്ളയെടുത്ത് ഒലിവ് ഓയിലുമായി ചേര്‍ക്കുക. ശേഷം പേസ്റ്റ് രൂപത്തിലാക്കി ശിരോചര്‍മത്തിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. പതിനഞ്ച് ഇരുപതു മിനിറ്റുകള്‍ക്ക് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആന്റി ഓക്‌സിഡന്റും ന്യൂട്രിയന്‍സും ധാരാളമുള്ള തേനും വരണ്ട് അറ്റം പിളരുന്ന മുടിക്ക് പരിഹാരമാണ്. തേന്‍ വെറും വെള്ളവുമായി ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും ഒലിവ് ഓയിലുമായി ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്. തേനും ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയും ചേര്‍ത്തു പുരട്ടുന്നതും…

    Read Full News

    കാത്സ്യം; ശരീരത്തിനൊരു കാവല്‍ക്കാരന്‍…

    വീടു പണിയാന്‍ ഇഷ്ടിക എന്ന പോലെ ശരീരത്തിലെ എല്ലിലെയും പല്ലിലെയും പ്രധാന ഘടകമാണ് കാത്സ്യം. ശരീരത്തിലുള്ള കാത്സ്യത്തിന്റെ 98 ശതമാനവും എല്ലുകളിലാണ് അടങ്ങിയിരിക്കുന്നത്. ഒരു ശതമാനം പല്ലിലും ബാക്കി ഒരു ശതമാനം ശരീരത്തിലാകമാനം പലവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. കാത്സ്യം ശരീരത്തിന് ഗുണകരമാകുന്നതിങ്ങനെ…? 1. പേശികളുടെ നിയന്ത്രണം 2. ഇഷ്ടികകളെ തമ്മില്‍ ഉറപ്പിക്കുന്ന സിമന്റുപോലെ ശരീരത്തിലെ കോശങ്ങളെ തമ്മില്‍ ചേര്‍ത്തു നിര്‍ത്തുന്ന ചേരുവയായി കാത്സ്യം പ്രവര്‍ത്തിക്കുന്നു 3. മുറിവില്‍നിന്ന് രക്തം വരുന്നത് നില്‍ക്കണമെങ്കില്‍ രക്തം കട്ടി പിടിക്കണ്ടേ…? രക്തം…

    Read Full News