Shyam Ponkunnam

അനാർ ജൂസിൽ രാസവസ്തുക്കൾ കലർത്തി വിൽപ്പന, രണ്ടുപേർ പിടിയിൽ

ന്യൂഡൽഹി: പ്രത്യേകതരം രാസവസ്തുക്കൾ കലർത്തിയ മാതളജ്യൂസ് വിറ്റതിന് രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഡൽഹിയിലെ രജീന്ദർ നഗർ പ്രദേശത്തായിരുന്നു സംഭവം. ജ്യൂസ് കടയിലെ ജീവനക്കാരായ രണ്ടുപേരാണ് പിടിയിലായത്. ഉടമയ്ക്കുവേണ്ടി പാെലീസ് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ കടയിൽ വിൽക്കുന്ന മാതള ജ്യൂസിൽ ചില രാസപദാർത്ഥങ്ങൾ കലർത്തുന്നുണ്ടെന്ന് നാട്ടുകാരിൽ ചിലരാണ് പൊലീസിനെ വിരവമറിയിച്ചത്. ഇതിനുള്ള തെളിവുകളും നാട്ടുകാർ പൊലീസിന് നൽകിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പറയുന്നത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്നാണ് ജീവനക്കാരായ രണ്ടുപേരെ അറസ്റ്റുചെയ്തത്. ജ്യൂസിൽ രാസവസ്തു കലർത്താൻ കടയുടമ…

Read Full News

കമലക്കു പിന്തുണ ഏറുന്നു, പുതിയ സർവേയിലും ട്രംപ് പിന്നിൽ

ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് ഇടയിൽ കമല ഹാരിസിന്റെ ജനപ്രീതി കുതിച്ചുയർന്നതായി സൂചിപ്പിക്കുന്ന ഏറ്റവും പുതിയ സർവേ ഫലം പുറത്ത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവും എതിർ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെക്കാൾ വളരെയധികം മുന്നേറ്റമാണ് ഈ വിഭാഗങ്ങൾക്ക് ഇടയിൽ കമല നടത്തിയതെന്ന് വ്യക്തമാക്കുന്ന സർവേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡൊണാൾഡ് ട്രംപിനെക്കാൾ 38 പോയിന്റിന്റെ ലീഡ് കമലയ്ക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ സർവേ ഫലം വ്യക്തമാക്കുന്നത്. ഷിക്കാഗോ സർവകലാശാലയിൽ എൻഒആർസി നടത്തിയ സർവേയുടെ…

Read Full News

സ്വർണവിലയിൽ വൻ കുതിപ്പ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഓരോ ദിവസവും പുതിയ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ് സ്വര്‍ണം. അതുകൊണ്ടുതന്നെ റെക്കോര്‍ഡ് വില എന്ന് പറയുന്നതില്‍ കാര്യമില്ല. ഇന്ന് പവന് 480 രൂപ വര്‍ധിച്ചു. അന്തര്‍ദേശീയ വിപണിയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തിലും വന്‍ മുന്നേറ്റം കാണുന്നത്. സ്വര്‍ണവില കൂടുന്നതില്‍ മധ്യേഷ്യക്ക് മുഖ്യ പങ്കുണ്ട്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ വില 53360 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 3000 രൂപയിലധികം വര്‍ധിച്ചിരിക്കുകയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ എപ്പോള്‍ സ്വര്‍ണം വാങ്ങിയാലും…

Read Full News

യുഎഇയില്‍ ഭൂചലനം, ആശങ്ക വേണ്ടെന്ന് അധികൃതര്‍

അബുദാബി: യു എ ഇയില്‍ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ നാഷണല്‍ സെയ്സ്മിക് നെറ്റ്വര്‍ക്ക് സ്റ്റേഷനുകള്‍ പ്രകാരം 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അല്‍ ഫുജൈറയിലെ ദിബ്ബയിലെ അല്‍ റഹീബ് മേഖലയില്‍ രാത്രി 10.27 ന് ഭൂചലനം അനുഭവപ്പെട്ടത് എന്നും അധികൃതര്‍ അറിയിച്ചു. 5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രകമ്പനം. എമിറേറ്റ് നിവാസികള്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും പ്രദേശത്തെ ബാധിച്ചില്ല എന്ന് എന്‍ സി എം…

Read Full News

ന്യൂസിലന്‍ഡിലേക്ക് അനധികൃത നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂസിലന്‍ഡിലേക്ക് അനധികൃത നഴ്‌സിംഗ്് റിക്രൂട്ടമെന്റ് നടക്കുന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ആ കമ്പെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാമിലും (CAP) നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമായി കേരളത്തില്‍ നിന്നുളള നഴ്‌സിങ് പ്രൊഫഷണലുകള്‍ വിസിറ്റിങ് വിസയില്‍ അനധികൃതമായി ന്യൂസിലാന്‍ഡിലെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. CAP-ല്‍ പങ്കെടുക്കാന്‍ വിസിറ്റിങ് വിസയ്ക്ക് ഏജന്റുമാര്‍ക്ക് വലിയ തുകകള്‍ ഉദ്യോഗാര്‍ത്ഥികള്‍ നല്‍കുന്നുണ്ട്. കമ്പെറ്റന്‍സി അസെസ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തശേഷവും, അവിടെ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ട്…

Read Full News