കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്താനാവാതെ പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ ഇനിയും കണ്ടെത്താനായില്ല. അന്വേഷണം ഊർജിതമായി തുടരുമ്പോഴും കുട്ടി എവിടെയാണെന്നുള്ള ചോദ്യം ഇനിയും ബാക്കിയാണ്. അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്‌മിദ് തംസു വീട് വിട്ടിറങ്ങിയിട്ട് ഇരുപത്തിനാല് മണിക്കൂറുകൾക്ക് ശേഷവും കുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അജ്ഞാതമായി തുടരുകയാണ്. കന്യാകുമാരിയിൽ നിന്ന് മറ്റെവിടേക്കെങ്കിലും ട്രെയിൻ കയറി യാത്ര തിരിച്ചോ എന്ന സംശയത്തിൽ ട്രെയിനുകൾ കേന്ദ്രീകരിച്ച് പൊലീസും ആർപിഎഫും തെരച്ചിൽ തുടരുകയാണ്. കുട്ടി തിരുവനന്തപുരത്തേക്ക് മടങ്ങാൻ സാദ്ധ്യതയുണ്ട്. ഇത് പരിഗണിച്ച് തമ്പാനൂർ റെയിൽവേ...
Read more