Health
വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങള്‍
നിലനാരകം പുളിച്ചമോരില്‍ അരച്ചുപുരട്ടിയാല്‍ ടോണ്‍സിലൈറ്റിസ് മാറും. 1 ലിറ്റര്‍ വെളിച്ചെണ്ണയില്‍ 20 ഗ്രാം നിലനാരകം, 20 ഗ്രാം, കറിവേപ്പില എന്നിവയിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുന്നതും നല്ലതാണ്.മുഖത്തിന് അഴക് നല്‍കുന്നതില്‍ ചര്‍മ്മ സൗന്ദര്യമെന്ന പോലെ ദന്തസൗന്ദര്യത്തിനും കഫത്തിനും ടോണ്‍സ്‌ലൈറ്റിസിനും ആസ്തമയ്ക്കുമൊക്കെ ചില ഔഷധസസ്യങ്ങള്‍ വലിയ പരിഹാരമാണ്. ദന്തരോഗം: നൊങ്ങണം പുല്ലിന്റെ വേര് വായിലിട്ട് ചതയ്ക്കുക. ചവച്ചയുടനെ ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക. പല്ലുകളുടെ തേയ്മാനം: ഇലഞ്ഞിത്തോലുകൊണ്ട് പല്ലുതേച്ചാല്‍ തേയ്മാനം, മോണരോഗം എന്നിവ മാറിക്കിട്ടും. കരിങ്ങാലി, അടയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട, കര്‍പ്പൂരം, ചുക്ക്,…
കുഞ്ഞുങ്ങളെ മൊബൈൽ ഫോൺ ഉപയോഗം ബാധിക്കുന്നത് ഏതെല്ലാംവിധത്തിൽ ? നിയന്ത്രിക്കുന്നതെങ്ങനെ?
ഇന്ന് കൈക്കുഞ്ഞുങ്ങൾക്ക് പോലും ഒരു കളിപ്പാട്ടത്തിന് സമാനമായി നൽകുന്നത് മൊബൈൽ ഫോണാണ്. ഈ പ്രവണത കുട്ടികളുടെ വികാസത്തെയും വൈകാരികതയെയും സാരമായി ബാധിക്കുന്നു. പലപ്പോഴും കുട്ടികളുടെ ലോകം അതിൽ മാത്രമായി ഒതുങ്ങി പോകുന്നതായും കാണാം.
ദിവസവും വെളുത്തുള്ളി കഴിച്ചാല്‍ ആരോഗ്യം സംരക്ഷിക്കാന്‍ മറ്റൊന്നും വേണ്ട
ആരോഗ്യം സംരക്ഷിക്കാന്‍ മണിക്കൂറുകളോളം ജിമ്മിലും കായിക വിനോദങ്ങളിലും ഏര്‍പ്പെടുന്നവരാണ് പുരുഷന്‍മാര്‍. ഇതിനോടൊപ്പം വീട്ടില്‍ സുലഭമായി കിട്ടുന്ന വെളുത്തുള്ളി കൂടി ദിവസവും കഴിക്കുന്നത് പതിവാക്കിയാല്‍ ശരീരത്തില്‍ സംഭവിക്കുന്നത് അവശ്വസനീയമായ മാറ്റമാണ്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് ഇതിന് കാരണം. പല രോഗങ്ങളില്‍ നിന്ന് മോചനം നേടാനും ആരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളി സഹായിക്കും. നിരവധി ഔഷധഗുണങ്ങളുള്ള വെളുത്തുള്ളി ആരോഗ്യസംരക്ഷണത്തിന് വളരെ നല്ലതാണെന്നാണ് പറയപ്പെടുന്നത്. ദിവസവും രാവിലെ വെറുംവയറ്റില്‍ 3-4 അല്ലി വെളുത്തുള്ളി കഴിക്കുന്നത് പുരുഷ ശരീരം ബലപ്പെടുത്താന്‍ സഹായിക്കും. മാത്രവുമല്ല, ഇത്…
തൈറോക്‌സിൻ ഗുളിക കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ഹൈപ്പോതൈറോയിഡിസം സർവസാധാരണമാണ്. ഇതിനു തൈറോക്‌സിൻ ഗുളിക കഴിക്കുമ്പോൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം. സാധാരണ 100 ഗുളികകൾ അടങ്ങുന്ന കുപ്പിയിലാണ് ഇതു ലഭിക്കുന്നത്. മിക്ക ആളുകൾക്കും മൂന്നുമാസം കൊണ്ടേ ഗുളിക തീരൂ. ഈർപ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ വീര്യം കുറയ്‌ക്കും. അതിനാൽ ഇരുണ്ട നിറമുള്ള കുപ്പികളിൽ ഭദ്രമായി അടച്ച് ഇവ സൂക്ഷിക്കണം. ഗുളിക രാവിലെ വെറുംവയറ്റിൽ കഴിക്കണം. സോയ, പാൽ ഉൽപ്പന്നങ്ങൾ, ആഹാരം, കാത്സ്യം, അയൺ ഇവ അടങ്ങിയ മരുന്നുകൾ, ചില അസിഡിറ്റി മരുന്നുകൾ എന്നിവ തൈറോക്‌സിന്റെ…
റാഡിഷിന്റെ പ്രത്യേകതകൾ
ശരീരത്തിന്റെ പൊതുവെയുള്ള രോഗ പ്രതിരോധശേഷിക്ക് സഹായകമായ റാഡിഷ് അഥവാ മുള്ളങ്കിക്ക് ഹൃദ്റോഗ പ്രതിരോധത്തിൽ സവിശേഷ പ്രാധാന്യമുണ്ട്. ഇതിലുള്ള നാരുകളാണ് ഹൃദയത്തിന് പടച്ചട്ട തീർക്കുന്നത്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോൾ കുറയ്ക്കുകയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ചീത്ത കൊളസ്ട്രോൾ നില താഴ്ത്തി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു റാഡിഷ്. ഹൃദയത്തെ അപകടത്തിലാക്കുന്ന മറ്റൊരു പ്രധാന ഭീഷണിയായ രക്തസമ്മർദ്ദത്തിനെതിരെ പൊരുതിയും റാഡിഷ് ഹൃദയത്തിന്റെ ആരോഗ്യത്തിന് കാവൽ ഒരുക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് പോലും നിത്യേന…


