
നൂറു വയസ്സു വരെ സന്തോഷവും ഉറപ്പ് ; അവസാന പേജ് വരെ വായിക്കേണ്ട ഒരേയൊരു പുസ്തകം
ജീവിതത്തിന്റെ അവസാന ദിവസം വരെയും സന്തോഷത്തോടെ ജീവിക്കുന്നതിനെക്കുറിച്ചാണ് 19 വർഷം മുൻപ് എഴുപതാം വയസ്സിൽ ദക്ഷിണകൊറിയൻ ഡോക്ടറും എഴുത്തുകാരനുമായ റീ കുൻ ഹോ എഴുതിയത്. കുട്ടിക്കാലം മുതൽ ഒട്ടേറെ ദുരനുഭവങ്ങളിലൂടെ കടന്നുപോയ റീയുടെ I Want to Have Fun Till the Day I Die എന്ന പുസ്തകം വായനക്കാർ ഏറ്റെടുത്തു. ഇന്നും ബെസ്റ്റ് സെല്ലറായി വിൽക്കപ്പെടുന്നു. ഇപ്പോൾ 90 ന്റെ പടിവാതിലിൽ ചിരിച്ചുകൊണ്ടുനിൽക്കുന്ന റീ വീണ്ടും പറയുന്നു: If You Live to 100,…