ചാകരക്കാലം ലക്ഷ്യമിട്ടു വ്യാജ പപ്പടം നിർമ്മാതാക്കൾ, ജാഗ്രതൈ!
ഓണക്കാലമാണ്…. വ്യാജന്മാരെ സംബന്ധിച്ച് ചാകരക്കാലവും. സദ്യ മുമ്പിലെത്തുമ്പോൾ പപ്പടത്തിന്റെ രൂപത്തിൽ വ്യാജന്മാരും ഇടംപിടിക്കുന്ന കാലമാണിപ്പോൾ. ഇലയിലുള്ളത് ഉഴുന്നും പപ്പടക്കാരവും ഉപ്പും വെള്ളവും മാത്രം ചേരുന്ന യഥാർത്ഥ പപ്പടമാവണമെന്നില്ല. പപ്പടക്കൂട്ടത്തിൽ വ്യാജന്മാർ അത്രകണ്ട് വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. ഓണക്കാലമായതോടെ വ്യാജ പപ്പടത്തെ കുറിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പും മുന്നറിയിപ്പ് നൽകുന്നുണ്ട്. വ്യാജന്മാർക്കൊപ്പം മെഷീൻ പപ്പടങ്ങളും സജീവമായതോടെ പപ്പട നിർമാണത്തിലെ കുലത്തൊഴിൽ അന്യമാവുകയാണ്. പപ്പടത്തേക്കാൾ വിലയാണ് സാധനങ്ങൾക്ക്. ഇപ്പോൾ ഒരു പപ്പടത്തിന് രണ്ട് രൂപ നിരക്കിൽ വിറ്റാലെ മുതലാകൂയെന്നാണ് വർഷങ്ങളായി ഈ മേഖലയിലുള്ളവർ പറയുന്നത്....
Read more