
അസഹിഷ്ണുത നിറഞ്ഞ ഈക്കാലത്ത് ഗുരുസന്ദേശം ഏറെ പ്രസക്തം: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി∙ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഇന്ന് ഏറെ പ്രസക്തമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവതസമ്മേളനത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ പരാമർശം. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. അസിഹിഷ്ണുതയും വിദ്വേഷവും വർധിച്ചു വരുന്ന കാലത്ത് ഗുരുവിന്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും സർവമത സമ്മേളനത്തിലെ ആശീർവാദ പ്രഭാഷണത്തില്‍ മാർപാപ്പ അഭിപ്രായപ്പെട്ടു. മതസമ്മേളനത്തിൽ റോമിലെ ജോർജിയൻ യൂണിവേഴ്സിറ്റി ഇന്റർഫെയ്സ് ഡയലോഗിന്റെ അധ്യക്ഷൻ ഫാ. മിഥുൻ ജെ. ഫ്രാൻസിസാണ് മോഡറേറ്ററാകുക. ഇന്നത്തെ…