About Us Delhi Malayalam

പ്രിയപ്പെട്ട ഡൽഹി മലയാളി സുഹൃത്തേ,

ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി ഏതാണ്ട് പതിനഞ്ചു ലക്ഷത്തിൽപ്പരം മലയാളികൾ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി സ്ഥിരതാമസക്കരായിട്ടുണ്ട്. അവർക്ക് വാർത്തകളും, ആശയങ്ങളും, ആവശ്യങ്ങളും പരസ്പരം കൈമാറാൻ ഉതകുന്ന രീതിയിൽ ഡൽഹിമലയാളം.കോം എന്ന പേരിൽ ഒരു വെബ്സൈറ്റ് പ്രവർത്തിക്കുന്നു. ഈ വെബ്സൈറ്റിന്റെ സേവനങ്ങൾ തികച്ചും സൗജന്യമാണ്.

മലയാളികൾക്കിടയിലെ പൊതു താല്പ്പര്യമുള്ള വാർത്തകൾ, ജോലി ഒഴിവുകൾ - ആവശ്യങ്ങൾ, താമസസൗകര്യം ആവശ്യമുള്ളവർ - നൽകുന്നവർ, രക്ത ദാതാക്കൾ - ആവശ്യക്കാർ തുടങ്ങി ഏതു വിഷയം സംബന്ധിച്ചും ഉള്ള വാർത്തകൾ വെബ്സൈറ്റിൽ പ്രസിദ്ധികരിക്കുന്നതാണ്.  ഞങ്ങളുടെ ഇമെയിൽ വിലാസം - news@delhimalayalam.com ഫോൺ നമ്പർ - 9718597977.

നിങ്ങൾക്ക് സ്വയമേയും വിവരങ്ങൾ പോസ്റ്റ് ചെയ്യുവാനുള്ള സൗകര്യം ഡൽഹി മലയാളത്തിൽ ഉണ്ട്.

ഡൽഹി മലയാളം സന്ദർശിച്ച് താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങളെ അറിയിക്കുമല്ലോ ? ഒപ്പം തന്നെ ഈ സന്ദേശം കഴിയുന്നത്ര മലയാളി സുഹൃത്തുക്കൾക്ക് കൈമാറി ഈ സംരംഭത്തെ വിജയിപ്പിക്കുവാനും അഭ്യർഥിക്കുന്നു.

സ്നേഹപൂർവ്വം,
 
ശ്യാം പൊൻകുന്നം
എഡിറ്റർ
ഡൽഹി മലയാളം