Thursday, October 17, 2019 5 Hours ago
admin in Leading News
സൗഹൃദങ്ങൾ ജീവിതത്തിന്റെ സൗഭാഗ്യമാണ് 'പിണങ്ങി നിൽക്കുന്നവരുടെ ആരാധനകൾ പോലും മാറ്റിവെക്കപ്പെടും, അവർ പരസ്പരം ഇണങ്ങുവോളം' (നബി വചനം) ജീവിതത്തിൽ എന്ത് ഏറ്റക്കുറച്ചിലുകളുണ്ടായാലും കൂടെ നില്ക്കാൻ എന്നും നല്ല സൗഹൃദങ്ങളുണ്ടാകും. സ്വന്തം ബന്ധുക്കൾ തള്ളിപ്പറയുമ്പോഴും വേദനകൾ നൂലാമാലയായി കെട്ടുപിണഞ്ഞു കിടക്കുമ്പോഴും കൂടെനില്ക്കാൻ കൂട്ടുകാർ ഉണ്ടാകും. അതെ, സൗഹൃദങ്ങൾ എപ്പോഴും താങ്ങും തണലുമാണ്. അത് കൊണ്ട് തന്നെ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യമാണ്.  ഹൃദയങ്ങൾ തമ്മിലുള്ള മറയില്ലാത്ത വേഴ്ചയിലൂടെയാണ് സൗഹൃദങ്ങൾ രൂപപ്പെടുന്നത്. സ്നേഹത്തിൽ ചാലിച്ചെടുത്ത മാനുഷിക ബന്ധങ്ങളും സുഹൃത് ബന്ധങ്ങളും ഇല്ലെങ്കിൽ ഈ ഭൂമി വികൃതമാകുന്നു. സംഘർഷങ്ങളുടെ ലോകത്ത് മനുഷ്യന്റെ ചെറുത്ത് നില്പ്പ് തന്നെ സാധ്യമാകുന്നത് തന്നെ ഒരു പക്ഷെ, സ്നേഹബന്ധങ്ങളുടെയും സൗഹൃദങ്ങളൂടെയും കരുത്തിലാണ്. സത്യത്തിൽ ഹൃദയത്തിന്റെ മുഴുവൻ അറകളും അപരനു മുന്നിൽ തുറക്കപ്പെടുമ്പോഴാണ് സൗഹൃദങ്ങളുടെ ഉല്കൃഷ്ട ഭാവങ്ങൾ തുറക്കപ്പെടുന്നത്. എന്നാൽ എവിടെ... read more...