Wednesday, October 9, 2019 1 Week ago
admin in World News
ആദ്യ വിമാനം രാജ്നാഥ് സിംഗ് ഏറ്റുവാങ്ങി
റാഫേൽ ഇന്ത്യയ്‌ക്ക് സ്വന്തം ബോർദിയോ (ഫ്രാൻസ്): പാകിസ്ഥാനും ചൈനയ്‌ക്കും മുന്നിൽ ഇന്ത്യയുടെ സൈനിക പ്രഹരശേഷി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന റാഫേൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ഫ്രാൻസിൽ ഏറ്റുവാങ്ങി. തുടർന്ന് രാജ്നാഥ് സിംഗ് ആ വിമാനത്തിൽ പറന്ന് ചരിത്രം കുറിക്കുകയും ചെയ്‌തു. ഇന്ത്യൻ വ്യോമസേനയുടെ 87-ാം വാർഷിക ദിനമായ ഇന്നലെതെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ മെറിഞ്ഞാക്കിലുള്ള ദസോ ഏവിയേഷൻ കേന്ദ്രത്തിൽ ഇന്ത്യൻ പതാകയുടെ പശ്ചാത്തലത്തിലാണ് റാഫേൽ ഇന്ത്യയ്‌ക്ക് കൈമാറിയത്. ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർളിയും ഇന്ത്യൻ സൈനിക ഓഫീസർമാരും പങ്കെടുത്തു.ദസറ ആഘോഷത്തിന്റെ ഭാഗമായ ശസ്‌ത്രപൂജ (ആയുധ പൂജ) നടത്തി വിമാനത്തിൽ തിലകം ചാർത്തി പൂക്കളും നാളികേരവും സമർപ്പിച്ച ശേഷമാണ് രാജ്നാഥ് സിംഗ് റാഫേൽ വിമാനത്തിൽ പറന്നത്. ഫ്രഞ്ച് പൈലറ്റാണ് വിമാനം പറത്തിയത്. ഇന്ത്യൻ പൈലറ്റുമാർക്ക് റാഫേലിൽ പരിശീലനം ലഭിക്കുന്നതേയുള്ളൂ.ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 36 റാഫേൽ യുദ്ധ വിമാനങ്ങളിൽ... read more...